Type Here to Get Search Results !

Bottom Ad

ആതിരയുടെ മതം മാറ്റത്തിന് പിന്നിൽ മത വർഗീയവാദികൾ:വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി ഡി വൈ എഫ് ഐ നേതാവ്


കാസർകോട്:(www.evisionnews.in)ആതിര വിഷയത്തിൽ എഫ് ബി പോസ്റ്റിട്ട് വിവാദത്തിലായ ഡി വൈ എഫ് ഐ നേതാവ് എ വി ശിവപ്രസാദ് പ്രസ്തുത വിഷയത്തിൽ വീണ്ടും എഫ് ബി പോസ്റ്റുമായി രംഗത്ത്.നേരത്തെയിട്ട പോസ്റ്റിനെ ന്യായീകരിക്കുന്നതാണ് ഡി ഫൈ എഫ് ഐ നേതാവ് ശിവപ്രസാദിന്റെ പുതിയ പോസ്റ്റ്.

 പ്രണയമായിരുന്നുവെങ്കിൽ മതം മാറ്റം അംഗീകരിക്കാമായിരുന്നു എന്ന തരത്തിൽ തുടങ്ങുന്ന പോസ്റ്റ്, ആതിരയുടെ മതം മാറ്റത്തിന് പിന്നിൽ മത വർഗീയ വാദികളെന്ന് സമർത്ഥിക്കുന്നതാണ്.എൻ ഡി എഫിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും ബോധപൂർവ്വമായ പ്രേരണയും കൃത്യമായ ആസൂത്രണവുമാണ് ആതിരയുടെ തിരോധാനത്തിനും മതം മാറ്റുന്നതിനും പിറകിലെന്ന് പോസ്റ്റിലൂടെ ശിവപ്രസാദ് വിശദീകരിക്കുന്നു. പോലീസ് നിലപാട് കടുപ്പിച്ചപ്പോഴാണ് ആതിര ആയിഷയായി പ്രത്യക്ഷപ്പെടാൻ നിർബന്ധിതയായത്. സൗഹൃദം, പ്രണയം, പ്രലോഭനം ,സമ്മർദ്ദം എന്നിവയിലൂടെ സ്വാധീനിച്ച് മതത്തിന്റെ മാസ്മരികമായ ലോകത്ത് എത്തിച്ച് പിന്നീട് കുടുംബത്തിനും നാടിനും രാജ്യത്തിനും അവരെ വേണ്ടാതാക്കി മാറ്റുന്ന മത വർഗീയ തീവ്രവാദ പ്രവർത്തനമാണ് നമ്മുടെ നാട്ടിൽ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയ വാദികൾ നടത്തുന്നത്.ഒരു ആയിഷയിൽ മാത്രം അവസാനിക്കുന്നതല്ല ഇത്. ഇനിയും രക്ഷിതാക്കൾക്ക് ആതിരമാരെയും ആയിഷമാരെയും നഷ്ട്ടപ്പെടാതിരിക്കാനുള്ള ഉൾക്കാഴ്ച നമ്മുടെ നാടിന് ഉണ്ടാവണം.നിർബന്ധിത മതപരിവർത്തനം ആരു നടത്തിയാലും അത് കുറ്റകരവും എതിർക്കപ്പെടേണ്ടതുമാണ്. അത് വിളിച്ച് പറഞ്ഞാൽ വർഗീയ വാദി എന്ന് മുദ്ര കുത്തുന്നവർ അല്പൻമാർ മാത്രമല്ല വർഗീയ തിമിരം ബാധിച്ച അപകടകാരികൾ കൂടിയാണ്.ഇങ്ങനെ തുടരുന്ന അഭിപ്രായ പ്രകടനങ്ങൾ ''കള്ളൻ കള്ളൻ എന്ന് വിളിച്ച് കൂവി ജനക്കൂട്ടത്തിൽ നിന്നും സമർത്ഥമായി രക്ഷപ്പെടുന്ന അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ ഇപ്പോൾ ചിലർ ഗ്വാ ഗ്വാ വിളികളുമായി രംഗത്ത് വന്നിട്ടുണ്ട്. നീലക്കുറുക്കൻമാരായ ഇവർ എത്ര ഗർജ്ജിച്ചാലും ഒരു നാൾ പെയ്യുന്ന മഴയിൽ നിങ്ങളുടെ കാപട്യത്തിന്റെ ആടയാഭരണങ്ങൾ അഴിഞ്ഞ് വീഴുക തന്നെ ചെയ്യും. നിങ്ങളുടെ ഓരിയിടൽ ജനം തിരിച്ചറിയുകയും ചെയ്യും''എന്ന് പറഞ്ഞാണ് ശിവപ്രസാദ് അവസാനിപ്പിക്കുന്നത്.ആതിരയുടെ മതം മാറ്റത്തിനു പിന്നിൽ മത വർഗീയവാദികളെന്ന് വിശദീകരിക്കുവാൻ ഓരോ കാര്യങ്ങളും അക്കമിട്ട് നിരത്തിയത് പോലെയാണ് പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്.പോസ്റ്റിനെ അനുകൂലിച്ചതും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.


ശിവപ്രസാദിന്റെ എഫ് ബി പോസ്റ്റിന്റെ പൂർണ രൂപം 



"I am not Athira, I am Ayisha "...........

19 ദിവസത്തെ അജ്ഞാത വാസത്തിന് ശേഷം police കസ്റ്റഡിയിലായ, മത പരിവർത്തനത്തിന് വിധേയായ ആതിരയുടെ വാക്കുകളാണിത്.
ആതിര ആരെയെങ്കിേലും പ്രണയിച്ച് വിവാഹിതയാകാൻ ഒളിച്ചോടിപ്പോയതല്ല.... അങ്ങനെയാണങ്കിൽ അതിൽ യാതൊരു തെറ്റുമില്ല. ഇവിടെ എന്താണ് സംഭവിച്ചത്?

> Police അരിച്ച് പെറുക്കിയിട്ടും 19 ദിവസക്കാലം പിടിക്കൊടുക്കാതെ ഏത് സങ്കേതത്തിലാണ് അവളെ ഒളിപ്പിച്ച് പാർപ്പിച്ചത്?

> Police അന്വേഷണത്തിന്റെ ഭാഗമായി ചില മത വർഗീയ വാദികളെയും ആതിരയെ കടത്താൻ സഹായിച്ചു എന്ന് സംശയമുള്ള ചില സുഹൃത്തുക്കളെയും കസ്റ്റഡിയിൽ വെച്ചപ്പോൾ മാത്രം എങ്ങനെ ആതിര Police നു മുമ്പിൽ നാടകയീയമായി പ്രത്യക്ഷപ്പെട്ടു?

> ഫിദ എന്ന പെൺകുട്ടി പഠനാവശ്യത്തിനാണെന്നു പറഞ്ഞ് 'അഖില ' എന്ന പേര് മാറ്റി വീട്ടുകാരെ പരിചയപ്പെടുത്തി ഒരാഴ്ചക്കാലം ആതിരയുടെ വീട്ടിൽ താമസിച്ചത് എന്തിനായിരുന്നു?

> ആതിരയുടെ മുറി പരിശോധിച്ചപ്പോൾ പോലീസ് കണ്ടെടുത്ത കത്തുകളും CD കളും LAPTOP -ലൂടെ വന്ന് കൊണ്ടിരുന്ന NET കോളുകളും വ്യക്തമാക്കുന്നതെന്താണ്?
> ആതിര വീട് വിട്ടിറങ്ങുന്നതിന് മുമ്പ് മാസങ്ങളോളം ആതിരയുടെ ഫോണിലേക്ക് വന്ന കോളുകളിൽ ഭൂരിപക്ഷവും നിരവധി വധശ്രമകേസിലെ പ്രതിയായ കണ്ണൂരിലെ SDPl പ്രവർത്തകൻ അൻഷാദ് ആയിരുന്ന് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

> ആതിരയെ കോടതി നിർദേശ പ്രകാരം പരവനടുക്കം മഹിളാമന്ദിരത്തിലേക്ക് മാറ്റിയപ്പോൾ പിറ്റേന്ന് രാവിലെ മുതൽ അവിടെ നിരീക്ഷിച്ച് ബന്ധപ്പെട്ട കേന്ദ്രത്തിന് വിവരങ്ങൾ നലകി കൊണ്ടിരുന്ന ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ബേക്കൽ പോലീസ് പിടികൂടിയിട്ടുണ്ട്.

> മേൽ വസ്തുതകളുടെ വെളിച്ചത്തിൽ സ്വന്തം ഇഷ്ടപ്രകാരം മാത്രമാണ് ആതിര പോയതെന്ന് വിശ്വസിക്കാൻ മാത്രം വിഡ്ഢികളാണോ നാട്ടിലെ ജനങ്ങൾ?

> 10 മാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മ കൺമുന്നിൽ നിന്ന് അലമുറയിട്ടും കരയുമ്പോഴും ആ മുഖമൊന്ന് നോക്കാൻ പോലും കൂട്ടാക്കാതെ ക്രൂരമായ മാനസികാവസ്ഥയിലേക്ക് ആതിരയെ മാറ്റിയതാര്?

മത വർഗീയ വാദികളുടെ തീവ്രമായ പരിശീലനത്തിന്റെയും കൗൺസിലിങ്ങിന്റെയും ഭാഗമായുള്ള മാറ്റമാണ് ആതിരയിൽ നാം കണ്ടത്.

NDF ന്റയും popular Font ന്റയും മതതീവ്രവാദികളുടെ ബോധപൂർവ്വമായ പ്രേരണയും കൃത്യമായ ആസൂത്രണവുമാണ് ആതിരയുടെ തിരോധാനത്തിനും മതം മാറ്റുന്നതിനും പിറകിലെന്ന് കൂടുതൽ വ്യക്തമാവുകയാണ്.പോലീസ് നിലപാട് കടുപ്പിച്ചപ്പോഴാണ് ആതിര ആയിഷയായി പ്രത്യക്ഷപ്പെടാൻ നിർബന്ധിതയായത്.

ഒരാൾക്ക് ഏത് മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട് അതാണ് മതേതരത്വം'
സൗഹൃദം, പ്രണയം, പ്രലോഭനം ,സമ്മർദ്ദം എന്നിവയിലൂടെ സ്വാധീനിച്ച് മതത്തിന്റെ മാസ്മരികമായ ലോകത്ത് എത്തിച്ച് പിന്നീട് കുടുംബത്തിനും നാടിനും രാജ്യത്തിനും അവരെ വേണ്ടാതാക്കി മാറ്റുന്ന മത വർഗീയ തീവ്രവാദ പ്രവർത്തനമാണ് നമ്മുടെ നാട്ടിൽ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയ വാദികൾ നടത്തുന്നത്.
അതാണ് പിന്നീട് IS -ൽ വരെ എത്തിച്ചേരുന്നത്. ഇതിന്റെ ഇരകളാണ് പൊയിനാച്ചി ഡെന്റൽ കോളേജിലും പടന്നയിലും തൃക്കരിപ്പൂരിലും നാം കണ്ടത്. ഇനി നാം ഭാവിയിൽ കാണാനിരിക്കുന്നതും.
ഒരു ആയിഷയിൽ മാത്രം അവസാനിക്കുന്നതല്ല ഇത്. ഇനിയും രക്ഷിതാക്കൾക്ക് ആതിര മാരെയും ആയിഷമാരെയും നഷ്ട്ടപ്പെടാതിരിക്കാനുള്ള ഉൾക്കാഴ്ച നമ്മുടെ നാടിന് ഉണ്ടാവണം.
നിർബന്ധിത മതപരിവർത്തനം ആരു നടത്തിയാലും അത് കുറ്റകരവും എതിർക്കപ്പെടേണ്ടതുമാണ്. അത് വിളിച്ച് പറഞ്ഞാൽ വർഗീയ വാദി എന്ന് മുദ്ര കുത്തുന്നവർ അല്പൻമാർ മാത്രമല്ല വർഗീയ തിമിരം ബാധിച്ച അപകടകാരികൾ കൂടിയാണ്.

കള്ളൻ കള്ളൻ എന്ന് വിളിച്ച് കൂവി ജനക്കൂട്ടത്തിൽ നിന്നും സമർത്ഥമായി രക്ഷപ്പെടുന്ന അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ ഇപ്പോൾ ചിലർ ഗ്വാ ഗ്വാ വിളികളുമായി രംഗത്ത് വന്നിട്ടുണ്ട്. നീലക്കുറുക്കൻമാരായ ഇവർ എത്ര ഗർജ്ജിച്ചാലും ഒരു നാൾ പെയ്യുന്ന മഴയിൽ നിങ്ങളുടെ കാപട്യത്തിന്റെ ആടയാഭരണങ്ങൾ അഴിഞ്ഞ് വീഴുക തന്നെ ചെയ്യും. നിങ്ങളുടെ ഓരിയിടൽ ജനം തിരിച്ചറിയുകയും ചെയ്യും.

Post a Comment

1 Comments
  1. Madam maatam anuvadaneeyamaanenkil adinedire uranj thullunnan viddi..

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad