Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ ലീഗ് നേതാവ് പട്ടിക ജാതി ഭവന പദ്ധതിഫണ്ട് തട്ടിയെടുത്തതായിപരാതി


ബദിയടുക്ക:(www.evisionnews.in)ബദിയടുക്കയിൽ ലീഗ് നേതാവ് പട്ടിക ജാതി ഭവന പദ്ധതിഫണ്ട് തട്ടിയെടുത്തതായിപരാതി.ബദിയടുക്കയിലെ ലീഗ് നേതാവും മുൻ  വാർഡ് മെമ്പറുമായ ഹമീദ് പള്ളത്തടുക്കയ്ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പള്ളത്തടുക്ക കങ്കിലയിലെ വീട്ടമ്മയായ ശാന്തയ്ക്ക് വീട് നിർമിക്കുവാൻ ലഭിച്ച തുക തട്ടിയെടുത്തുവെന്നാണ് പരാതി.മൂന്നുമാസം മുൻപ് തട്ടിപ്പിനിരയാക്കിയ ഹമീദിനെതിരെ ശാന്ത ബദിയടുക്ക പോലീസിൽ പരാതി നൽകിയിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഒരു മാസത്തിനുള്ളിൽ വീട് നിർമിച്ച് കൊടുക്കാമെന്ന് ഹമീദ് സമ്മതിച്ചിരുന്നു.എന്നാൽ അതിന് ശേഷം ഹമീദ് ആ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന് ശാന്ത പരാതിപ്പെട്ടു. പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമിച്ച് തരാമെന്ന് പറഞ്ഞ ഹമീദ് തന്റെ പേരിൽ എ ടി എം ഉണ്ടാക്കുകയും അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കുകയുമായിരുന്നുവെന്ന് ശാന്ത പറഞ്ഞു.എ ടി എം കാർഡ് ചോദിച്ചപ്പോൾ തരാൻ തയ്യാറാകുന്നില്ലെന്നും ശാന്ത പറയുന്നു.പട്ടികജാതിയിൽ പെട്ട വീട്ടമ്മയെ തട്ടിപ്പിനിരയാക്കിയതിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഹമീദ് പള്ളത്തടുക്കയ്ക്കെതിരെ ഉ യർന്നിരുന്നു.ബദിയടുക്കയിലെ യൂത്ത് ലീഗ് നേതാവിൽ നിന്നും മൂന്ന് ലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസ് ലീഗ് നേതത്വം ഇടപ്പെട്ടാണ് ഒത്ത് തീർപ്പാക്കിയത്. ഇയാൾക്കെതിരെ പാർട്ടി തലത്തിൽ നടപടി. വേണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad