Type Here to Get Search Results !

Bottom Ad

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി എം.ബി രാജേഷ് നാടിനു സമര്‍പ്പിച്ചു


കാസര്‍കോട്: ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മാണം പൂര്‍ത്തീകരിച്ച കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടോദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വര്‍ണശബളമായ ചടങ്ങില്‍ നാടിനു സമര്‍പ്പിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജമോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. പിഎംഎവൈ വീടുകളുടെ താക്കോല്‍ദാനം എകെഎം അഷ്‌റഫ് എംഎല്‍എയും ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ദാനം സിഎച്ച് കുഞ്ഞമ്പു എംഎല്‍എയും നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥന്മാര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിബി വിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സി.എ സൈമ സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സിടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഷമീന മഞ്ചേശ്വരം, മണികണ്ഠന്‍ കാഞ്ഞങ്ങട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ താഹിറ യൂസുഫ് കുമ്പള, സമീറ ഫൈസല്‍ മൊഗ്രാല്‍ പുത്തൂര്‍, ഗോപാലകൃഷ്ണന്‍ മദൂര്‍, ഖാദര്‍ ബദ്രിയ ചെങ്കള, ശാന്ത ബദിയടുക്ക, 

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാസ്മിന്‍ കബീര്‍, ജമീല സിദ്ദീഖ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അഷ്റഫ് കര്‍ള, സമീമ അന്‍സാരി, സക്കീന അബ്ദുള്ള, അംഗങ്ങളായ ബദര്‍ അല്‍ മുനീര്‍, ഹനീഫ പാറ ചെങ്ങള, സിവി. ജെയിംസ്, സുകുമാര കുതിരപ്പാടി, ജമീല അഹമ്മദ്, സീനത്ത് നസീര്‍, കലാഭവന്‍ രാജു, ജയന്തി, പ്രേമ ഷെട്ടി, അശ്വനി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബഭിത, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരായ കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹിമാന്‍, സുരേഷ് കുമാര്‍ഷെട്ടി, ആര്‍. ഗംഗദരന്‍, അഹദ് അലി കുമ്പള, മുന്‍ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ അഷ്റഫ് അലി സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad