Type Here to Get Search Results !

Bottom Ad

ഏകസിവില്‍കോഡ്: ജില്ലയിൽ മുസ്ലിം സംഘടനകൾ സംയുക്ത വേദി രൂപീകരിച്ചു, കാന്തപുരം വിഭാഗം പങ്കെടുത്തില്ല



കാസര്‍കോട്:(www.evisionnews.in) ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം അനവസരത്തിലുള്ള അജണ്ടയാണെന്ന് മുസ്ലിം മതസംഘടനകളുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു. ബഹുസ്വരതയില്‍ നിലകൊള്ളുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് അപ്രായോഗികമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ‌ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.ഏക സിവിൽകോഡിനെതിരെ മുസ്ലിം സംഘടനകളുടെ സംയുക്ത വേദി രൂപീകരിച്ചു ഏകസിവില്‍കോഡ് ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാന്‍ കോ -ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് രാവിലെ പത്ത് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ശരീഅത്ത് സംരക്ഷണ സംഗമം സംഘടിപ്പിക്കും. മതസംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിക്കും. 

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ത്വാഖ അഹമ്മദ് മൗലവി അല്‍അസ്ഹരി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി (സമസ്ത), കെ മുഹമ്മദ് ഷാഫി, കെ.കെ ഇസ്മായില്‍ (ജമാഅത്തെ ഇസ്‌ലാമി ), ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര (എസ്.വൈ.എസ്), എന്‍. ബഷീര്‍, എം മുഹമ്മദ് കുഞ്ഞി, സുല്‍ഫിക്കര്‍ അലി (വിസ്ഡം), ആരിഫ് കാപ്പില്‍ (എം.ഇ.എസ്), എം ഹമീദ് ഹാജി, മധൂര്‍ ഷരീഫ് (എം.എസ്.എസ്), എ.പി സൈനുദ്ദീന്‍, ഹാരിസ് ചേരൂര്‍ (കെ.എന്‍എം), ഡോ. അബൂബക്കര്‍, പി.എം അബ്ദുല്‍ റഊഫ് (കെ.എന്‍.എം മര്‍ക്കസുദ്ദഅ്‌വ), ഹാഷിം അരിയില്‍ (ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), ഹമീദ് ബദിയടുക്ക (മലബാര്‍ മുസ്ലിം ജമാ അത്ത്)എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

മുസ്ലിം കോ -ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍: ചെര്‍ക്കളം അബ്ദുള്ള (ചെയര്‍മാൻ), യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി (കണ്‍വീനർ ), കെ. മുഹമ്മദ് ഷാഫി, ഡോ. അബൂബക്കര്‍, ബഷീര്‍ കൊമ്പനടുക്കം (വൈസ് ചെയര്‍മാൻ), എം. ഹമീദ് ഹാജി, ആരിഫ് കാപ്പില്‍, ഹാഷിം അരിയില്‍ (ജോ. കണ്‍വീനർ ), എ.പി സൈനുദ്ദീന്‍ (ട്രഷറർ).ജില്ലയിലും കാന്തപുരം സുന്നി വിഭാഗം യോഗത്തിനെത്തിയില്ല.




keywords-kasaragod-againstcivilcode-nuslim co-ordination committi 

Post a Comment

1 Comments
  1. മോഡി സുണ്ണി വിഭാഗത്തെ കൊണ്ട് തോറ്റു ....

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad