കാസര്‍കോട്:(www.evisionnews.in) മുസ്‌ലിം ലീഗിന്റെ പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ജില്ലയിലെ ആദ്യ പഞ്ചായത്ത് കമ്മിറ്റി മൊഗ്രാല്‍പുത്തൂരില്‍ നിലവില്‍ വന്നു. വിവിധ വാര്‍ഡുകളില്‍ നിന്നായി 96 കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. ഹാഷിം കടവത്ത് റിട്ടേണിംഗ് ഓഫീസറായിരുന്നു. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എ.ജി.സി. ബഷീര്‍, എല്‍.എ. മഹമൂദ് ഹാജി, എ.എ.ജലീല്‍, മാഹിന്‍ കേളോട്ട്, മൂസാ.ബി ചെര്‍ക്കള, കാദര്‍ ബങ്കര, എസ്.പി. സലാഹുദീന്‍, മഹമൂദ് കുളങ്കര,എ.കെ.കരീം സംബന്ധിച്ചു. ഭാരവാഹികള്‍: പി.എം.മുനീര്‍ ഹാജി (പ്രസി), എം.എം.അസീസ്, എ.പി.ഹനീഫ് (വൈസ് പ്രസി), കെ.ബി. കുഞ്ഞാമു (ജന സെക്ര), കെ.എ.അബ്ദുല്ലക്കുഞ്ഞി, എസ്.എം. നൂറുദീന്‍ (സെക്ര), എസ്.പി സലാഹുദ്ദീന്‍ (ട്രഷ).
keywords-mogralputur-muslimlegue-panvhayath committi

Post a Comment
0 Comments