കുമ്പള:(www.evisionnews.in) സുന്നികള്‍ക്കിടയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നിപ്പുകള്‍ കാരണം സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ട് നാട്ടിലെ സുന്നികള്‍ക്കിടയില്‍ ഐക്യം കൊണ്ട് വരുക എന്ന ലക്ഷ്യവുമായി സുന്നീ ഐക്യവേദി എന്ന കൂട്ടായ്മ രൂപീകരിച്ച് കുമ്പള ഉളുവാറിലെ ഒരു കൂട്ടം യുവാക്കള്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിന്‍റെ ഭാഗമായി നാട്ടിലെ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും അവരെ ഈ ലക്ഷ്യത്തിന് വേണ്ടി മുന്നിട്ടിറങ്ങാന്‍ സജ്ജമാക്കുകയും ചെയ്തു.
പല രീതിയിലും മുസ്ലിംങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഈ ഒരു ഘട്ടത്തിലും ആശയവൈരുദ്ധ്യങ്ങളൊന്നുമില്ലെന്നിരിക്കെ, ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കേരളത്തിലെ മുസ്ലിം ഭൂരിപക്ഷമായ സുന്നികള്‍ സംഘടനകളായി ഭിന്നിച്ചിരിക്കുന്നത് സമൂഹത്തിലുണ്ടാക്കുന്ന ദോഷം ചെറുതല്ല. സംഘടനാവൈരാഗ്യങ്ങള്‍ പല വേദികളിലും പ്രതിഫലിക്കപ്പെടുന്നതിനാല്‍ നാട്ടിലും കുടുംബങ്ങളിലും ,മതസ്ഥാപനങ്ങളിലും വര്‍ധിച്ച് വരുന്ന ഗ്രൂപ്പിസം ഒഴിവാക്കി ഒത്തൊരുമ ഉണ്ടാക്കേണ്ടതുണ്ട്. സംഘടനാനേതൃത്വങ്ങള്‍ തമ്മില്‍ നടക്കുന്ന ഐക്യശ്രമങ്ങളൊന്നും വിജയത്തിലേക്കെത്താത്തതിനാല്‍ ഇത്തരം ശ്രമങ്ങള്‍ താഴേത്തട്ടില്‍ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ട്.
ഈ ഒരു കൂട്ടായ്മ കൊണ്ട് തങ്ങള്‍ ഒരു മൂന്നാം മുന്നണി അല്ല ഉദ്ദേശിക്കുന്നതെന്നും മധ്യസ്ഥ ചര്‍ച്ചകളും ബോധവല്‍ക്കരണവും നടത്തി നാട്ടിലെ ഭിന്നിപ്പുകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇതിന് നേതൃത്വം നല്‍കുന്ന ഹമീദ് യു.കെ, ആസിഫ് ബി.കെ എന്നിവര്‍ അറിയിച്ചു. നാട്ടിലെ നല്ലൊരു ഭൂരിപക്ഷം, സംഘടനകള്‍ ഒഴിവാക്കി ഈ കൂട്ടായ്മയുടെ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സജ്ജരായിട്ടുണ്ട്. ഉളുവാര്‍ ജമാഅത്തിന്‍റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും, ഒരു സംഘടന നാട്ടില്‍ എല്ലാ പ്രവര്‍ത്തനങ്ങളുമവസാനിപ്പിച്ച് ഐക്യപ്പെടാന്‍ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. മറ്റേ സംഘടന കൂടി സുന്നീ ഐക്യവുമായി പെട്ടെന്ന് തന്നെ സഹകരിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ഖാലിദ് യു.കെ,എ. ബി സൈഫുദ്ദീന്‍ , മന്‍സൂര്‍ ഗുദുർ,കെ.എ മുഹമ്മദ് ,അസീസ് ഉളുവാർ, സാദിഖ് കല്ലായം എന്നിവരാണ് ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.
keywords-kumbala-sunni unity-a group of young people

Post a Comment
0 Comments