കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട്ട് നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ മൈസൂരില്‍ കണ്ടെത്തി.ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയും കുശാല്‍ നഗറിലെ ഓട്ടോഡ്രൈവര്‍ മുഹമ്മദ് റസാക്കിന്റെ മകനുമായ മുഹമ്മദ് റമീസിനെയാണ് മൈസൂരില്‍ നിന്നും കണ്ടുകിട്ടിയത്.
ചൊവ്വാഴ്ച്ച ഉച്ചക്ക് ഇന്റര്‍വെല്‍ കഴിഞ്ഞ് ക്ലാസിലേക്ക് തിരിച്ചുകയറാന്‍ അല്‍പ്പം താമസിച്ച കാരണത്തിന് ക്ലാസദ്ധ്യാപകന്‍ റമീസിനെ മര്‍ദ്ദിച്ചിരുന്നുവത്രെ. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പിതാവിനെ കൂട്ടിക്കൊണ്ടുവന്ന് ക്ലാസില്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞ് ഹെഡ്മാസ്റ്റര്‍ റമീസിനെ ക്ലാസില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് റമീസ് ഉമ്മ സുഹ്‌റയെ കൂട്ടിവന്നുവെങ്കിലും ഉപ്പതന്നെ വരണമെന്ന് അധ്യാപകന്‍ വാശിപിടിച്ചു.
പിന്നീട് ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട റമീസ് തിരിച്ചെത്തിയില്ല. കയ്യിലുള്ള പണം തീര്‍ന്നതോടെ റമീസ് ഫോണില്‍ വീട്ടിലേക്ക് വിളിച്ച് താന്‍ മൈസൂരിലാണ് ഉള്ളതെന്ന് പറയുകയായിരുന്നു. വിവരമറിഞ്ഞ പിതാവ് പോലീസിനേയും കൂട്ടി മൈസൂരിലേക്ക് പുറപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം റമീസിനെ പിതാവിനോടൊപ്പം വിട്ടു.
keywords-kanhangad-Missing student found in Mysore
keywords-kanhangad-Missing student found in Mysore

Post a Comment
0 Comments