ഡല്‍ഹി:(www.evisionnews.in) ജവഹര്‍ലാല്‍ നെഹ്‍റു സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഐഎസ്എല്‍ മൂന്നാം സീസണില്‍ ദല്‍ഹി ഡൈനാമോസ് കേരളാ ബ്ലാസ്റ്റേഴ്സിനെ മറുപടിയില്ലാത്ത 2 ഗോളിന് തകര്‍ത്തു. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ആതിഥേയരായ ഡല്‍ഹിക്ക് വേണ്ടി 56ാം മിനുറ്റില്‍ കീന്‍ ലൂയിസും 60ാം മിനുറ്റില്‍ മാര്‍സലീഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്.കളി തുടങ്ങി 2ാം മിനുറ്റില്‍ കേരളാ ബോക്സിനു നേരെയുള്ള മാര്‍സലീഞ്ഞോയുടെ മനോഹരമായ നീക്കത്തോടെ ദല്‍ഹിയാണ് ആക്രമണത്തിനു തുടക്കമിട്ടത്. 4ാം മിനുറ്റില്‍ തന്നെ ലെഫ്റ്റ് ബാക്ക് ഇശ്ഫാഖ് അഹമ്മദിലൂടെ കേരളം നടത്തിയ പ്രത്യാക്രമണം കോര്‍ണര്‍ വഴങ്ങി ദല്‍ഹി രക്ഷപ്പെടുത്തി. ഇരു ഭാഗത്തും പന്തു കയറിയിറങ്ങിയെങ്കിലും ആദ്യപകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതി ബ്ലാസ്റ്റേഴ്സിന്‍റെ ടച്ചോടെയാണ് തുടങ്ങിയത്. 41ാമ മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കദിയോ ബോറിസിന്‍റെ ഗോളെന്നുറച്ച തകര്‍പ്പന്‍ ഹെഡര്‍ തലനാരിഴ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ദല്‍ഹിയുടെ സൂപ്പര്‍താരം മാര്‍സലീഞ്ഞോയെ ഫൌള്‍ ചെയ്തതിന് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മധ്യനിര താരം അസ്റാക് മഹാമതിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 50ാ മിനുറ്റില്‍ ദല്‍ഹി ഗോള്‍ വല ലാക്കാക്കി റാഫി തൊടുത്ത ഷോട്ട് ഗോള്‍ വല കാണാതെ പുറത്തേക്കാണ് പോയത്. 56ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹെഗ്ബര്‍ട്ടിന്‍റെ മൈനസ് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ കേരളാബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദി വരുത്തിയ പിഴവ് മുതലെടുത്ത് കീന്‍ ലൂയിസ് ബ്ലാസ്റ്റേഴ്സ് വല കുലുക്കി ദല്‍ഹിക്ക് ലീഡ് നല്‍കി. വര്‍ധിത വീര്യത്തോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിര കീറി മുറിച്ച് റെയിഡ് നടത്തിയ ഡല്‍ഹി 60ാം മിനിറ്റില്‍ മാര്‍സലീഞ്ഞോയിലൂടെ തകര്‍പ്പന്‍ ഗോളിലൂടെ ലീഡുയര്‍ത്തി. ലീഗിലെ മാര്‍സലിഞ്ഞോയുടെ 5ാമ ഗോളായിരുന്നു ഇത്.
ബ്ലാസ്റ്റേഴ്സിനെതിരായ ഉജ്വല ജയത്തോടെ ദല്‍ഹി ഡൈനാമോസ് 3 പോയന്‍റ് നേടി നില പോയന്‍റ് നിലയില്‍ ഒന്നാമതെത്തി.
keywords-delhiwin-againstblasters-
keywords-delhiwin-againstblasters-

Post a Comment
0 Comments