Type Here to Get Search Results !

Bottom Ad

കൂട്ടരാജി തുടരുന്നു: സീതാംഗോളിയില്‍ നിന്ന് 30 എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ രാജി വെച്ച് സമസ്തയില്‍ ചേര്‍ന്നു.


സീതാംഗോളി:(www.evisionnews.in) നേതൃത്വത്തിന്റെ നിലപാടുദൂഷ്യത്തിനെതിരായ പ്രതിഷേധം എസ്.എസ്.എഫില്‍ തുടരുന്നു. ലീഗിനെതിരെയും സമസ്തക്കെതിരെയും എസ്.എസ്.എഫ് സ്വീകരിക്കുന്ന നിലവാരം കുറഞ്ഞ രാഷ്ട്രീയക്കളിയില്‍ മനം മറ്റുത്താണ് സീതാംഗോളിയില്‍ 30 ആളുകള്‍ രാജിവെച്ചിരിക്കുന്നത്. രാജി വെച്ച പ്രവര്‍ത്തകര്‍ സമസ്തയുടെ ഭാഗമായി പ്രവര്‍ത്തിക്കും.

കഴിഞ്ഞ കുറച്ച് കാലമായി എസ്എസ്എഫിന്റെ പ്രവര്‍ത്തനം സുന്നി സമൂഹത്തിന്റെ ആദര്‍ശങളെ തകര്‍ക്കുന്ന രീതിയിലാണെന്ന് ഇവര്‍ പറയുന്നു. മുഹിമ്മാത്തിനെ ഇവര്‍ സിപിഎം ഓഫീസാക്കി മാറ്റിയിരിക്കുകയാണ്. ലീഗിനെതിരെയുള്ള നിലപാടുകള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അതിലൂടെ നാടിന്റെ സമാധാനം തകര്‍ക്കുകയാണ് എസ്എസ്എഫ് നേതൃത്വം ചെയ്ത് കൊണ്ടിരിക്കുന്നത്.

സീതാംഗോളി മുകാരിക്കണ്ടം ശാഖയിലെ എസ്.എസ്.എഫിന്റെ മുന്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് അടക്കം ഒരു കൂട്ടം പ്രവര്‍ത്തകരാണ് സംഘടനവിട്ടത്. മുകാരിക്കണ്ടത്തെ ഹാമിദ്, അബ്ദുല്‍ റസാഖ്, അബ്ദുല്‍ റഹ്്മാന്‍, അബ്ദുല്‍ ഹക്കീം, രിഫായി, ഹൈദര്‍, അബ്ദുല്‍ റഹ്്മാന്‍,സിറാജ്, നിസാര്‍, സവാദ്, ആസിഫ്, ആരിഫ് എന്നിവരാണ് ഇതിനകം സംഘനവിട്ടത്. വരും നാളുകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രാജി ഉണ്ടാകുമെന്ന് സൂചനയുണ്ട്.

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad