ഉള്ളാള്‍ .(www.evisionnews.in) ഉള്ളാള്‍ സയ്യിദ് മദനി ദര്‍ഗ്ഗയുടെ പുതിയ കമ്മിറ്റിക്ക് ഉള്ളാള്‍ ഖാസി കുറാ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഭൂരിപക്ഷ പിന്തുണയോടെ അംഗീകാരം ലഭിച്ചു. 26ന് ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് റഷീദ് ഹാജിയെ പ്രസിഡണ്ടായും താഹ ഹാജി ജനറല്‍ സെക്ട്രറിയും യു.കെ ഇല്ല്യാസ് ട്രഷററുമായ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ ഖാസിയായ കുറാ തങ്ങള്‍ ഇല്ലാത്തതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എ.പി വിഭാഗം വാദിച്ചിരുന്നത്. ഈ വിഷയത്തില്‍ മന്ത്രി യു.ടി ഖാദര്‍ അടക്കമുള്ളവര്‍ സമവായത്തിന് ശ്രമിച്ചിരുന്നു.
എ.പി അബൂബക്കര്‍ മുസ്ല്യാര്‍, സീനത്ത് ബഖ്ഷ്്, വൈ. അബ്ദുല്ലക്കുഞ്ഞി ഹാജി, ജില്ലാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എസ്.എം ബഷീര്‍ ഹാജി, സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് അംഗം ഷാഫി സഅദി, വൈ. മുഹമ്മദ് കുഞ്ഞി, കണിച്ചൂര്‍ മോണു, ഖാദര്‍ എവര്‍ഗ്രീന്‍, ഹൈദര്‍ പര്‍ത്തിപ്പാടി തുടങ്ങിയവരും അനുരഞ്ജന യോഗത്തില്‍ സംബന്ധിച്ചിരുന്നു.
കഴിഞ്ഞ നാലുവര്‍ഷങ്ങളായി തുടരുന്ന മേധാവിത്വം നഷ്ടമായ എ.പി വിഭാഗം വഖഫ് ബോര്‍ഡിനേയും കോടതിയേയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് അസാധുവാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക സമസ്തയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി ഹൈകോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ ഖാസിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമുയര്‍ന്നത്. ഇതനുസരിച്ച് 48 അംഗങ്ങളില്‍ 26 പേരുടെ പിന്തുണ നേടിയാണ് റഷീദ് ഹാജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് അംഗീകാരം ലഭിച്ചത്. ഇത് എ.പി വിഭാഗത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റി ഭാരവാഹികള്‍: ഹാജി അബ്ദുല്‍ റഷീദ് ഉള്ളാള്‍ (പ്രസി), യു.കെ മോനു കോട്ടപ്പുറം, ബാവാ മുഹമ്മദ് (വൈസ് പ്രസി), ത്വാഹാ ഹാജി (ജന. സെക്ര), നൗഷാദ് മേനങ്ങാടി, ആസാദ് ഇസ്മാഈല്‍ (ജോ. സെക്ര), യു.കെ ഇല്യാസ് (ട്രഷ), യു.ടി ഇല്യാസ് (ഓഡിറ്റര്‍).

Post a Comment
0 Comments