വിദ്യാനഗര്‍ (www.evisionnews.in): സി.ബി.എസ്.ഇ പത്താം തരം പരീക്ഷയില്‍ ചെട്ടുംകുഴി കെ.എസ് അബ്ദുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് 15-ാംതവണയും നൂറുമേനി. പരീക്ഷ എഴുതിയ 78 വിദ്യാര്‍ത്ഥികളില്‍ എട്ടു പേര്‍ മുഴുവന്‍ മാര്‍ക്കും നേടി. 47 കുട്ടികള്‍ ഡിസ്റ്റിംഗ്ഷനോടെയും 23 കുട്ടികള്‍ ഫസ്റ്റ് ക്ലാസ് മാര്‍ക്കോടെയും വിജയിച്ചു.
ടി.എ ഹസന്‍ ഷഹാം, അഹമ്മദ് ഷഹ്‌സാദ്, അബൂബക്കര്‍ ഷാഹില്‍, മുഹമ്മദ് സുല്‍ഫിക്കര്‍ അലി, സി.എ യിഷത്ത് മസ്‌റൂറ, പിഎച്ച് നഹ്‌ല, ടി.എ ആയിഷത്ത് നിദ, ഫാത്തിമത്ത് റിസ എന്നിവരാണ് ഉജ്വല വിജയം കരസ്ഥമാക്കിയത്. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചെയര്‍മാന്‍ കെഎസ് അബ്ദുല്‍ റഹ്മാന്‍ അര്‍ഷദ്, മാനേജിംഗ് ട്രസ്റ്റി കെഎസ് അന്‍വര്‍ സാദാത്ത്, മാലിക് ദീനാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എ മുഹമ്മദ് ഹബീബുള്ള, പ്രിന്‍സിപ്പള്‍ പ്രൊഫ സിഎച്ച് അഹ്മദ് ഹുസൈന്‍, പി.ടി.എ പ്രസിഡണ്ട് എ.ബി ഷാഫി പൊവ്വല്‍ എന്നിവര്‍ അഭിനന്ദിച്ചു.

Post a Comment
0 Comments