മംഗളൂരു (www.evisionnews.in): ഗുണ്ടാ പിരിവിനിറങ്ങിയ ബജ്‌റംഗദള്‍ നേതാവിനെ പോലീസ് കയ്യോടെ പിടികൂടി. മൂഡബിദ്രിയിലെ വിമുക്തഭടന്‍ കൂടിയായ സന്തോഷ് പൂജാരിയാണ് അറസ്റ്റിലായത്. സൈന്യം വിട്ടശേഷം നാട്ടിലെത്തി ബജ്‌റംഗദള്‍ നേതാവായ സന്തോഷ് പ്രമുഖ വ്യക്തികളെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്തും പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂഡബിദ്രി പുത്തിഗെയിലെ രാഘവേന്ദ്ര ഭട്ടില്‍ നിന്ന് പണം വാങ്ങാനെത്തിയപ്പോഴാണ് വീട്ടിനുള്ളിലുണ്ടായിരുന്ന പോലീസ് സന്തോഷ് പൂജാരിയെ പിടികൂടിയത്.
രണ്ട് ലക്ഷം രൂപയാണ് രാഘവേന്ദ്രയില്‍ നിന്ന് വാങ്ങാനെത്തിയത്. സന്തോഷിനൊപ്പം കൂട്ടാളികളായ നാലു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടാമത് പിടിയിലാകുന്ന ബജ്രറംഗദള്‍ നേതാവാണ് സന്തോഷ്. ഒരു വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സുമിത്രാജ് എന്ന ദള്‍ പ്രവര്‍ത്തകനെ പോലീസ് ബുധനാഴ്ച അറസ്റ്റ്‌ചെയ്തിരുന്നു.
Keywords: arrest-manglore-bjp
Keywords: arrest-manglore-bjp

Post a Comment
0 Comments