Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് എ.പി വിഭാഗം ബി.ജെ.പി ക്ക് വോട്ടു ചെയ്‌തെന്ന് മുസ്ലിം ലീഗ്.



കാസര്‍കോട്: (www.evisionnews.in) നിയമസഭാ തെരഞ്ഞടുപ്പിലെ എ.പി വിഭാഗത്തിന്റെ വോട്ടുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരുന്നില്ല. മഞ്ചേശ്വരം മണ്ഡലത്തില്‍ എ.പി വിഭാഗം ബി.ജെ.പി ക്ക് വോട്ടു ചെയ്‌തെന്ന വാദം ലീഗില്‍ ശക്തമായക്കൊണ്ടിരിക്കുകയാണ്. പധിവില്‍ നിന്ന് വ്യത്യസ്ഥമായി ലീഗ് നേതാക്കള്‍ തന്നെ ഇക്കാര്യം തുറന്ന് പറയാന്‍ തയ്യാറായതാണ് ഇത്തവത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇക്കര്യങ്ങള്‍ വിശദീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിണ്ടുമായ  എ.ജി.സി ബഷീര്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചിരിക്കുകയാണ്. 

എ.ജി.സി ബഷീറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിങ്ങനെയാണ്. 
'റദ്ദുച്ഛന്റെ കൂടെ അവസാന നിമിഷം വരെ ഉദ്യേഗ നിമിഷത്തിലായിരുന്നു നമ്മള്‍ എല്ലാവരും. നമ്മുടെ പ്രതീക്ഷക്കപ്പുറത്ത് സി.പി .എമിന്റെ ഹിന്ദു വോട്ടുകള്‍ ബി.ജെ.പിക്ക് പോയി , എല്ലാവരെയും നെട്ടിച്ച് കൊണ്ട് കാന്തപുരത്തിന്റെ വോട്ടുകള്‍ പോലും ബി.ജെ.പിക്ക് പോയ ഖേദകരമായ അവസ്ഥയാണ് കണ്ടത് .അവിടെയാണ് ഞങ്ങളുടെ കണക്ക് കുട്ടല്‍ തെറ്റിയത് . 6500 വോട്ടിന് ഞങ്ങളുടെ കണക്ക് പ്രകാരം 
ജയിക്കേണ്ടടുത്ത് , കേവലം 89 വോട്ടിനു മാത്രമാണ് ജയിച്ചത് , യഥാര്‍തത്തില്‍ ഏറ്റവും വലിയ ഒരു മതേതര ജനാധിപത്യ വിജയമാണ് 
മഞ്ചേശ്വരത്ത് നേടിയത് .ഇത് എല്ലാതരം വര്‍ഗീയതയും വിഷം ചീറ്റികൊണ്ട് ബി.ജെ.പി. നടത്തിയ കോലാഹലവും , കാന്തപുരം അടക്കമുള്ള മത സംഘടനകളുടെയും സി.പി,എമിന്റെയും കള്ള പ്രചാരവേലകള്‍ക്കുള്ള ശക്തമായ മറുപടിയാണ് മഞ്ചേശ്വരത്തെ ഈ വിജയം'.

Keyword-Manjeswr-Election-Poll-Ap

Post a Comment

1 Comments
  1. VERUMORU OOHAPOHAM VECHU PRACHARIPPIKKUNNA ITHARAM VARTHAKAL PRASIDDEEKARIKKUMBOL PATHRADHIPAR KOODUTHAL SHRADDIKKUKA, THERLIVUKALUDE ADISTHANATHIL ENGIL ATHU KANDETHI PRASIDDEEKARIKKUKA

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad