ഉപ്പള : (www.evisionnews.in)ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി കുത്തി പരികെൽ ൽപിച്ചു സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതോടെ പൊലിസ് ലാത്തിവീശി.യുവാവിനെ കുത്തിയ പ്രതിയുടെ ബൈക്ക് ഒരു സംഘം അടിച്ചു തകര്‍ത്തു.
ശനിയാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.ഉപ്പള പച്ചിലംപാറ ഹരിജന്‍ കോളനിയിലെ വിശ്വാസ് അബ്ദുള്ളയുടെ മകന്‍ അബ്ദുല്‍ മുനീറി (24) നാണ് കുത്തേറ്റത്.
ഗുരുതരപരിക്കേറ്റ മുനീറിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപിച്ചു.
അക്രമത്തെ തുടര്‍ന്ന് ഉപ്പളയിലും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ട്.സ്ഥലത്ത് വന്‍ പൊലിസ് സംഘം നിലയുരപിച്ചിട്ടുണ്ട്.
keywords : uppala-police-attack

Post a Comment
0 Comments