ബോവിക്കാനം (www.evisionnews.in): യുഡിഎഫ് ബൂത്ത് ഏജന്റും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ഇരിയണ്ണിയിലെ ടി. കുഞ്ഞിരാമന്റെ കുഴല്‍ക്കിണറിന്റെ മോട്ടോര്‍ നശിപ്പിച്ച് കട മറ്റൊരു താഴിട്ടു പൂട്ടുകയും ചെയ്ത സംഭവത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇരിയണ്ണി സ്വദേശികളായ രവി, അരുണ്‍, സജീഷ് എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്.
വോട്ടെണ്ണല്‍ ദിവസമായ 19നു രാത്രിയാണു സംഭവം. കുഴല്‍ക്കിണറിന്റെ മോട്ടോര്‍ പൈപ്പ് മുറിച്ചുമാറ്റിയ ശേഷം കുഴല്‍ക്കിണറിനകത്തേക്കിടുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇരിയണ്ണി ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്റെ ഏജന്റായിരുന്നു കുഞ്ഞിരാമന്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ വൈരാഗ്യത്തില്‍ ഇദ്ദേഹത്തിന്റെ കട അടിച്ചുതകര്‍ക്കുകയും ജീപ്പ് മറിച്ചിടുകയും ചെയ്തിരുന്നു.

Post a Comment
0 Comments