Type Here to Get Search Results !

Bottom Ad

പരിസ്ഥിതി സ്‌നേഹം ഒരു ദിനത്തിലൊതുങ്ങരുത് -ഷാഹുല്‍ ഹമീദ് മാസ്റ്റര്‍

മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): പരിസ്ഥിതി സ്‌നേഹം കേവലം ഒരു ദിവസത്തെ ചടങ്ങിലൊതുക്കരുതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന വനമിത്രം അവാര്‍ഡ് ജേതാവുമായ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ പുണ്ടൂര്‍ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെയും മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ യംഗ് ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ മൊഗ്രാല്‍പുത്തൂരില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മരം നടുന്നതിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് നിലവിലുള്ള മരങ്ങളെ സംരക്ഷിക്കാനാവണമെന്നും ഇതിന് സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദര്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഉസ്മാന്‍ കല്ലങ്കൈ, മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലാലു കുമാര്‍, എക്കോ ക്ലബ്ബ് കണ്‍വീനര്‍ ബാബുരാജ്, സാമൂഹ്യപ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, ഹസ്സന്‍ അഫ്‌സല്‍ പ്രസംഗിച്ചു. പ്രകൃതി സംരക്ഷണവും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ തൃശൂര്‍ കില ഫാക്കല്‍റ്റി എച്ച്. കൃഷ്ണ ക്ലാസെടുത്തു. പരിസ്ഥിതി ക്വിസും വിവിധ സന്നദ്ധ സംഘടനകള്‍ക്കുള്ള വൃക്ഷത്തൈ വിതരണവും നടന്നു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം.എ. നജീബ് സ്വാഗതവും സഫ്‌വാന്‍ കുന്നില്‍ നന്ദിയും പറഞ്ഞു.



Keywords; Kasaragod-news-news-officer-news-shahul-hameed-news-master-environment-day

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad