Type Here to Get Search Results !

Bottom Ad

വര്‍ഗീയ സംഘര്‍ഷ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം: സിപിഐഎം

കാസര്‍കോട് : (www.evisionnews.in) സമാധാന ജീവിത നയിക്കുന്ന പ്രദേശങ്ങളില്‍ ബോധപൂര്‍വം കുഴപ്പം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു. മാങ്ങാടും പരിസരത്തും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്‌നേതൃത്വം നല്‍കിയ അക്രമത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് സ്വാധീനമില്ലാത്ത വര്‍ഗീയ സംഘടനകളും രംഗത്തിറങ്ങിത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന ദുഷ്ട ലാക്കോടെയാണ്. ആരാധനാലയങ്ങളെ കരുവാക്കി വിധ്വംസക പ്രവര്‍ത്തനം നടത്താനാണ് ശ്രമം. വര്‍ഗീയ സംഘര്‍ഷത്തിനു ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും സതീഷ്ചന്ദ്രന്‍ പറഞ്ഞു.

Keywords:kasaragod-cpim-satheesh-mangad

Post a Comment

0 Comments

Top Post Ad

Below Post Ad