മഞ്ചേശ്വരം (www.evisionnews.in): ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ വിതരണം ചെയ്യുന്നതിനെതിരെ വെല്‍ഫയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ജൂണ്‍ 15ന് നടക്കും.
മഞ്ചേശ്വരം പഞ്ചായത്ത് പരിധിയില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ഭൂമിയുണ്ടായിരിക്കെ ക്വാറി പ്രദേശങ്ങള്‍ പതിച്ച് നല്‍കിയത് മാറ്റി നല്‍കുക, ഇതിനായി പഞ്ചായത്ത് കൈവശം വെച്ചിട്ടുള്ള പുറമ്പോക്ക് ഭൂമി വിട്ടുനല്‍കുക, പാര്‍പ്പിടവും ഭൂമിയുമില്ലാത്ത ആയിരക്കണക്കിന് ജനങ്ങളുടെ പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
രാവിലെ 10ന് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റാസിഖ് പാലേരി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് സി അഹമ്മദ് കുഞ്ഞി, സിഎം മുതാലിക്, രവീന്ദ്ര ബ്രഹ്മേശ്വര്‍, ഫെലിക്‌സ് ഡിസോജ, അബ്ദുല്‍ റഷീദ് പങ്കെടുത്തു.
Keywords: Kasaragod-welfare-march-news-kerala-news-march

Post a Comment
0 Comments