കാസര്‍കോട്: അത്യാധുനിക സൗകര്യത്തോടെ പ്രഗത്ഭരായ ഡോക്ടമാര്‍മാരുടെ നേതൃത്വത്തില്‍ ചുരുങ്ങിയ ചെലവില്‍ മികച്ച ചികത്സ എന്ന ലക്ഷ്യത്തോടെ വിദ്യാനഗര്‍ ഹെല്‍ത്ത് സെന്റര്‍ ക്ലിനിക് ബിസി റോഡ് ജംഗ്ഷനില്‍ സഅദിയ സെന്ററിന് സമീപമുള്ള ഗാര്‍ഡന്‍ സിറ്റി കോംപ്ലക്‌സില്‍ പ്രവത്തനമാരംഭിച്ചു. സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ: വി.എം മുനീര്‍, മുന്‍സിപ്പല്‍ ആരോഗ്യ സ്ഥിരം സമിതി ചെയ്മാന്‍ ഖാലിദ് പച്ചക്കാട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മമ്മു ചാല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, എ. അബ്ദുല്‍ റഹ്‌മാന്‍, പി.എം മുനീര്‍ ഹാജി, കരീം പാണലം, പ്രമീള മജല്‍, കെ.എം ബഷീര്‍ തൊട്ടാന്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഡോ: സജ്ജാദ് മെഗ്രാല്‍, ഡോ. സഹല്‍, ഡോ: ഷാന്‍ഫര്‍, മുജീബ് കമ്പാര്‍, ഡി.എം മൊയ്ദീന്‍, കെ.ബി നിസാര്‍, അഡ്വ. ഷമീറ ഫൈസല്‍, റാഫി എരിയാല്‍, എസ്.എം. ഷാഫി ഹാജി, സയ്യിദ് ഇഖ്ബാല്‍ കുന്നില്‍, റഫീഖ് ഹാജി, റഷീദ് ചായിത്തോട്ടം,
അബ്ദുല്ല കമ്പിളി ,മുഹമദ് കുഞ്ഞി കല്ലങ്കിടി, ഖമറുദ്ദീന്‍ സണ്‍ഫ്‌ലവര്‍, സമീര്‍ പാച്ചു, മാഹിന്‍ കുന്നില്‍, ജാഫര്‍ നായന്‍മാര്‍മൂല, എസ്.എം നുറുദ്ദീന്‍, ഹനീഫ് പയോട്ട, ഫാറുഖ് കിന്നിംഗാര്‍, ഷരീഫ് മല്ലത്ത്, സി.ഐ.എ. ഹമീദ് സംബന്ധിച്ചു. അത്യാധുനിക സൗകര്യമുള്ള കാഷ്വാലിറ്റി, ഒബ്‌സര്‍വേഷന്‍ റൂം, ഫര്‍മസി, ലാബ്, സൗകര്യം ലഭ്യമാണ് ,പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനങ്ങളും ഹോം കെയര്‍ സര്‍വീസ്, ഹോം സാമ്പിള്‍ കളക്ഷന്‍, മെഡിസിന്‍ ഹോം ഡെലിവറി തുടങ്ങിയ ഹോം കെയര്‍ സേവനങ്ങളും ക്ലിനിക്കില്‍ ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വിദ്യാനഗര്‍ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
4/
5
Oleh
evisionnews