Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ ആര്‍.എസ്.എസ് ന്യൂനപക്ഷ സമ്മേളനത്തിന് നേതൃത്വം നല്‍കിയത് എ.പി വിഭാഗം നേതാക്കള്‍: അണികളില്‍ അമര്‍ഷം പുകയുന്നു


കാസര്‍കോട് (www.evisionnews.in): ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് 'മുസ്ലിം ധര്‍മ്മ ഗുരുകുല സമാവേശ' എന്ന പേരില്‍ സംഘടിപ്പിച്ച സമ്മേളനത്തിന് സുന്നി എ.പി വിഭാഗം നേതാക്കള്‍ നേതൃത്വം നല്‍കിയത് അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കി. കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡ ജില്ലയിലെ ബോളിയാറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് നേതാക്കളടക്കം തൊപ്പിയും തലപ്പാവും ധരിച്ച മൂന്നൂറോളം പേര്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ സംഘ്പരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്.


പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷം പേരും കാന്തപുരം വിഭാഗം സുന്നി പ്രവര്‍ത്തകരാണ്. കാസര്‍കോട്ടെ വിവധ (www.evisionnews.in)മദ്രസകളില്‍ ജോലി ചെയ്യുന്ന മദ്രസാധ്യാപകരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെ മഹല്ലുതലങ്ങളില്‍ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. എസ്.എസ്.എഫ് മുഡിപ്പു സൗത്ത് ക്ലസ്റ്റര്‍ പ്രസിഡണ്ട് സിദ്ദീഖ് ഹിമമി, ജംഇയത്തുല്‍ മുഅല്ലിമീന്‍ നേതാവ് ഹനീഫ് നിസാമി തുടങ്ങിയ നേതാക്കളാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് എ.പി വിഭാഗം നേതാക്കള്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എ.പി- ബി.ജെ.പി ബന്ധത്തില്‍ (www.evisionnews.in)പ്രതിഷേധിച്ച് നിരവധി പ്രവര്‍ത്തകര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും രാജിവെച്ചിരുന്നു.

മുസ്ലിം രാഷ്ട്രീയ മഞ്ചിലേക്ക് കൂടുതല്‍ മതപണ്ഡിതന്മാര്‍ അടുക്കുന്നതായി കാസര്‍കോട്ടെ ബി.ജെ.പി നേതാവ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നത് മഞ്ചേശ്വരത്താണെന്നും ഇതില്‍ ബഹുവിഭാഗവും എ.പി വിഭാഗം പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവില്‍ യു.ടി ഖാദര്‍ പ്രതിനിധീകരിക്കുന്ന മംഗളുരൂ അസംബ്ലി മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മണ്ഡലത്തില്‍ സ്വാധീനമുള്ള എപി വിഭാഗത്തെ ബി.ജെ.പിയുമായി അടുപ്പിക്കാനുള്ള (www.evisionnews.in)ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനായി നേതാക്കള്‍ക്ക് പണം നല്‍കിയതായും വിവരമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പിയെ സഹായച്ചതിന് 1.40 കോടി നേതാക്കള്‍ക്ക് പാരിതോഷികം നല്‍കിയതായും ഇത് താഴേതട്ടിലെത്തിക്കാതെ നേതാക്കള്‍ തന്നെ വീതിച്ചെടുത്തതായും ആരോപണമുയര്‍ന്നിരുന്നു.

Post a Comment

6 Comments
  1. ഇവിഷൻ public toilet ആയി അധഃപതിക്കരുത്. ന്യൂസ്‌ റൂമിലെ രാഷ്ട്രീയത്തിനനുസരിച്ചു ന്യൂസ്‌ കൊടുക്കുന്ന നിങ്ങൾ നിക്ഷ്പക്ഷ പോർട്ടൽ എന്ന് പറഞ്ഞു ഇനി വരരുത്. EK League channel എന്ന ലേബൽ മാത്രമേ നിങ്ങൾക്ക് ചേരൂ

    ReplyDelete
    Replies
    1. ഫോട്ടോ സഹിതം കാണുന്നു. എന്നിട്ടും വിശ്വസിക്കണ്ടേ. കപട മൂരാച്ചികൾ

      Delete
    2. ഫോട്ടോ സഹിതം കാണുന്നു. എന്നിട്ടും വിശ്വസിക്കണ്ടേ. കപട മൂരാച്ചികൾ

      Delete
  2. യാഥാർത്ഥ്യങ്ങൾ അറിയിക്കുന്നതാവണം മാധ്യമ ധർമ്മം...

    ReplyDelete
  3. ഇത് കാന്ത മത അനുയായികള്‍ ആണ്....കന്തപ്പന്‍ പറഞ്ഞാല്‍ എന്തും ചെയ്യുന്ന വര്‍ഗം.....ഭീകര വാദികള്‍......കാന്തപ്പന്‍ പറഞ്ഞാല്‍ മുസ്ലിം സമുദായത്തിലെ മുഴുവന്‍ പേരെയും കൊന്നു കൊല വിളിക്കാന്‍ വരെ മടി ഇല്ലാത്ത മനുഷ്യ മൃഗങ്ങള്‍ ആണ് ഈ കൂട്ടം.... പക്ഷെ, ഇവര്‍ യഥാര്‍ത്ഥ ത്തില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ് ഇപ്പോള്‍ ഉള്ളത്.

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad