Type Here to Get Search Results !

Bottom Ad

വെള്ളാപ്പ്- ഇടയിലക്കാട് ബണ്ട്: മുസ്ലിം ലീഗ് ബഹുജന കൂട്ടായ്മ നടത്തുന്നു


തൃക്കരിപ്പൂര്‍ (www.evisionnews.in): ഒഴുകുന്ന പുഴയെ തടഞ്ഞുനിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വെള്ളാപ്പ്- ഇടയിലക്കാട് ബണ്ട് മൂലം ജനംനേരിടുന്ന ദുരിതത്തിന് അറുതി വരുത്താന്‍ ബണ്ടിന് പകരം റോഡ് പാലം പണിയണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രക്ഷോഭം ശക്തമാക്കാന്‍ മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി 'പുഴ ഒഴുകട്ടെ' എന്ന സന്ദേശവുമായി 22ന് ലോക ജലദിനത്തില്‍ വെള്ളാപ്പ് ജംഗ്ഷനില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് നാലു മണിക്ക് നടക്കുന്ന കൂട്ടായ്മയില്‍ നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും. 

ആലോചന യോഗത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍, വി.കെ ബാവ, എന്‍.കെ.പി മുഹമ്മദ് കുഞ്ഞി, എസ്. കുഞ്ഞഹമ്മദ്, ഒ.ടി അഹമ്മദ് ഹാജി, ടി.വി അബ്ദുല്‍ വഹാബ്, കെ.പി മുഹമ്മദ്, എം.ടി.പി അഷ്റഫ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad