Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ വീണ്ടും മണല്‍വേട്ട: അഞ്ച് ലോറികളും ഒരു ടിപ്പറും കസ്റ്റഡിയിലെടുത്തു

ബദിയടുക്ക (www.evisionnews.in): കര്‍ണ്ണാടകയില്‍ നിന്ന് നികുതി വെട്ടിച്ച് ഊടു വഴിയിലൂടെയുള്ള മണല്‍ കടത്ത് വ്യാപകമായതോടെ പോലീസ് പരിശോധന ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച രാത്രിയും ഇന്ന് പുലര്‍ച്ചെയും ബദിയടുക്ക എസ്.ഐ എ ദാമോദരന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ ആറ് ലോറികളില്‍ അനധികൃതമായി കടത്തുകയായിരുന്ന മണല്‍ പിടിച്ചു. അഞ്ച് ലോറികളും ഒരു ടിപ്പര്‍ ലോറിയുമാണ് പിടിയിലായത്. 

ലോറി ഡ്രൈവര്‍മാരായ കര്‍ണ്ണാടക കഥക് എ.പി നഗറിലെ മായിലപ്പ ജംഗ്ലി (35), ബണ്ട്വാള്‍ ഗുഡ്ഡെ പാലത്തൂരിലെ അബ്ദുല്‍ ഹമീദ് (36), കാദരിബ്യാരി (34), കന്യാകുമാരി അമ്പലക്കടവിലെ ജ്ഞാനസെല്‍വ (35), തളങ്കരയിലെ ടി.എ ഹാരിസ് (32), കര്‍ണ്ണാടക പുത്തൂരിലെ ഷെയ്ഖ് ഇസ്ഹാഖ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. ബദിയടുക്ക കാടമന, നെക്രാജെക്ക് സമീപം പൊയ്യക്കണ്ടം എന്നിവിടങ്ങളില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് മണല്‍ കടത്ത് പിടിച്ചത്. ബദിയടുക്കയിലെ വിവിധ ഭാഗങ്ങളിലായി തിങ്കളാഴ്ച പുലര്‍ച്ചെയും നിരവധി മണല്‍കടത്ത് വാഹനങ്ങള്‍ പിടിച്ചിരുന്നു. 

മഞ്ചേശ്വരം ഭാഗത്ത് പോലീസ് പരിശോധന വ്യാപകമായതിനാല്‍ വിടഌഭാഗത്ത് നിന്ന് ഊടുവഴിയിലൂടെ ചെര്‍ക്കള വഴി കണ്ണൂര്‍ ഭാഗത്തേക്ക് മണല്‍ കടത്താനുള്ള നീക്കം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad