കാസര്‍കോട് (www.evisionnews.in): കര്‍ണാടക നിര്‍മ്മിത വിദേശമദ്യം കൈമാറുന്നതിനിടയില്‍ തട്ടുകടക്കാരനെ പോലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ തട്ടുകടയ്ക്ക് സമീപം സൂക്ഷിച്ച 35 കുപ്പി വിദേശമദ്യം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ചെന്നിക്കരയിലെ ബാബു (40), മന്നിപ്പാടിയിലെ രാഘവേന്ദ്രന്‍ (35) എന്നിവരേ കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ അജിത്കുമാര്‍, എ.എസ്.ഐ രജീഷ്, സി.പി.ഒ കിഷോര്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ആറോടെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ വെച്ച് ഒരു കുപ്പി വിദേശമദ്യം ചെന്നിക്കരയിലെ ബാബുവില്‍ നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് ബാബുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ തട്ടുകടയ്ക്ക് സമീപം സൂക്ഷിച്ച വിദേശമദ്യവും വിതരണ ചെയ്യുന്ന രാഘവേന്ദ്രയേയും പിടികൂടിയത്.
Post a Comment
0 Comments