കാഞ്ഞങ്ങാട് (www.evisionnews.in): ഹൊസ്ദുര്‍ഗില്‍ നിന്ന് മാറ്റുന്ന ബീവറേജസ് കോര്‍പറേഷന്റെ വിദേശ മദ്യവില്‍പന ശാലക്കായി പടന്നക്കാട്ട് കണ്ടുവെച്ച കെട്ടിടം തകര്‍ത്തു. പടന്നക്കാട് മേല്‍പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടം കഴിഞ്ഞ ദിവസമാണ് തകര്‍ത്തത്. കെട്ടിട ഉടമ കെ.വി. ബാലകൃഷ്ണന്റെ പരാതിയില്‍ സത്യന്‍, സുജേഷ്, ലിജേഷ്, വിനോദ്, അനീഷ്, ദിനേശന്‍, സാബു, സന്തോഷ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നാലുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിലുണ്ട്. മദ്യശാല പടന്നക്കാട്ടേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാരുടെ കര്‍മ്മസമിതി സമരരംഗത്തുണ്ട്.
keywords:kasaragod-kanhangad-beverage-outlet-building-crash-case-against-8-members
Post a Comment
0 Comments