Type Here to Get Search Results !

Bottom Ad

പാലക്കുന്ന് ഭരണിമഹോത്സവത്തിന് ബുധനാഴ്ച കൊടിയേറും: ആയിരത്തിരി മഹോത്സവം ശനിയാഴ്ച്ച


പാലക്കുന്ന്:(www.evisionnews.in) ഉത്തരകേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഭരണിമഹോത്സവത്തിന് ബുധനാഴ്ച കൊടിയേറും. രാത്രി ഒമ്പത് മണിക്ക് ക്ഷേത്രഭണ്ഡാരവീട്ടില്‍ നിന്ന് ദേവീ-ദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ തിടമ്പുകളും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് അടിച്ചു തളി, ശുദ്ധികര്‍മ്മങ്ങള്‍, കലശാട്ട് തുടങ്ങിയ അനുഷ്ഠാന ചടങ്ങുകള്‍ക്കു ശേഷം രാത്രി 12.30 മണിക്ക് കൊടിയേറ്റ ചടങ്ങു നടക്കും. വ്യാഴാഴ്ച ഭൂതബലി ഉത്സവദിവസം വൈകുന്നേരം 4.30ന് കീഴൂര്‍ കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, 6.30ന് സന്ധ്യാദീപം, കലശാട്ട്, രാത്രി എട്ട് മണിക്ക് ഭൂതബലിപ്പാട്ട്, ഒമ്പത് മണിക്ക് പൂരക്കളി, 10.30ന് സിനിമാ പിന്നണി ഗായകരായ വിധുപ്രതാപ്, ജ്യോത്സ്‌ന എന്നിവര്‍ നയിക്കുന്ന അമ്മ മ്യൂസിക് ഈവന്‍സിന്റെ മെഗാ മ്യൂസിക് നൈറ്റ്, പുലര്‍ച്ചെ 4.30ന് ഭൂതബലി ഉത്സവം എന്നിവ നടക്കും.വെള്ളിയാഴ്ച താലപ്പൊലി ഉത്സവദിവസം രാവിലെ ഏഴ് മണിക്ക് ഉത്സവബലി, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം നാല് മണിക്ക് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭജനസമിതിയുടെ ഭജന, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി എട്ട് മണിക്ക് പൂരക്കളി, രാത്രി 10ന് പാലക്കുന്ന് കലാദര്‍പ്പണ സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കുന്ന ജഗത് ജനനി എന്ന നൃത്തശില്പം, പുലര്‍ച്ചെ 4.30ന് താലപ്പൊലി ഉത്സവം എന്നിവ നടക്കും.ശനിയാഴ്ചയാണ് പ്രധാന ഉത്സവമായ ആയിരത്തിരി മഹോത്സവം. രാവിലെ ഏഴ് മണിക്ക് ഉത്സവബലി, വൈകുന്നേരം 4.30ന് ശ്രീ ദുര്‍ഗ്ഗാപരമേശ്വരി സുബ്രഹ്മണ്യ മഹിളാ ഭജനസംഘം കൊറക്കോട്, കാസര്‍കോട് അവതരിപ്പിക്കുന്ന ഭജന, 6.30ന് സന്ധ്യാദീപം കലശാട്ട്, രാത്രി ഒമ്പത് മണിക്ക് പൂരക്കളി, തുടര്‍ന്ന് ഉദുമ തെക്കേക്കരയുടെ തിരുമുല്‍ക്കാഴ്ച രാത്രി 10.15 ക്ഷേത്രത്തില്‍ പ്രവേശിച്ച് 11 മണിക്കും ചിറമ്മല്‍ പ്രദേശിന്റെ തിരുമുല്‍ക്കാഴ്ച രാത്രി 11 മണിക്ക് പ്രവേശിച്ച് 11.45 ന് സമര്‍പ്പിക്കും.



keywords-palkkunnu-temple-pooja fest

Post a Comment

0 Comments

Top Post Ad

Below Post Ad