Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടും ബന്ധു നിയമനം; പി കരുണാകരന്‍ എം പിയും വി പി പി മുസ്തഫയും വിവാദത്തില്‍


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട്ടെ സിപിഎമ്മിലും ബന്ധു നിയമന വിവാദം. ജില്ലയിലെ ഏക കോര്‍പറേഷനായ ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം ഡിയായി ജില്ല കമ്മിറ്റിയുടെ നിര്‍ദേശം മറികടന്ന് നേതാവിന്റെ ബന്ധുവിനെ നിയമിച്ചതിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ പാനലിലും നേതാക്കളുടെ ബന്ധുക്കള്‍ ഉണ്ടെന്നാണ് പാര്‍ട്ടിക്കത്ത് വിമര്‍ശനം ഉയരുന്നത്.  ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡിയായി ടി.കെ മന്‍സൂറിനെ നിയമിച്ചതാണ് സിപിഎമ്മിനകത്തെ പുതിയ വിവാദം. പ്രമുഖചരിത്രകാരനായ സി.ബാലനെയാണ് ഈ സ്ഥാനത്തേക്ക് ജില്ല കമ്മിറ്റി നിര്‍ദേശിച്ചിരുന്നത്. ഇതിനെ മറികടന്നാണ് ജില്ല കമ്മിറ്റി അംഗം വി.പി.പി മുസ്തഫയുടെ ഭാര്യയുടെ ബന്ധുവായ മന്‍സൂറിനെ നിയമിച്ചത്. നേരത്തെ ബി.ആര്‍.ഡി സിയില്‍ ജനറല്‍ മാനേജറായിരുന്ന മന്‍സൂറിനെ ഡയറക്ടര്‍ ബോര്‍ഡ് ജോലിയില്‍ നിന്നും പുറത്താക്കിയതും ഒരു വിഭാഗം ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിയമനത്തിനായി നല്‍കിയ പട്ടികയിലും നേതാക്കളുടെ ബന്ധുക്കള്‍ കയറികൂടിയെന്നാണ് മറ്റൊരു പരാതി. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ എ പി പി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. മുസ്്‌ലിം ലീഗുകാരനായ നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ കീഴില്‍ ഇവര്‍ പ്രാക്ടീസ് ചെയ്യുന്നതും പരാതിയില്‍ എടുത്ത് പറയുന്നു. ഈ പട്ടികയ്ക്ക് എതിരെ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്‍ എതിര്‍പ്പുമായി നേതൃത്വത്തെ സമീപിച്ച് കഴിഞ്ഞു. മുതിര്‍ന്ന സി ഐ ടിയു നേതാവിന്റെ മരുമകനും ഈ ലിസ്റ്റില്‍ ഉണ്ടെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരായ അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പി. കരുണാകരന്‍ എം.പിയുടെ ബന്ധുവിന്റെ പേര് നിര്‍ദേശിച്ചെന്നാണ്് മറ്റൊരു ആക്ഷേപം. ഇയാള്‍ക്ക് പര്‍ട്ടി അംഗത്വം ഇല്ലെന്നും പരാതിയില്‍ എടുത്തു പറയുന്നു. ഇതടക്കം നിലവില്‍ അഞ്ചു പരാതികളാണ് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കാസര്‍കോട് നിന്ന് മാത്രം എത്തിയിട്ടുള്ളത്.

Keywords: kasaragod-p-karunakaran-m-p-vpp-mustafa

Post a Comment

1 Comments
  1. ടി.കെ.മന്‍സൂര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

    അക്ഷയ, കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്‌സ് ലിമിറ്റഡ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കേരള സംസ്ഥാന വനിതാ വികസന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് എന്നീ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍ തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ReplyDelete
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad