പെര്‍ള :(www.evisionnews.in) കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത്ത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ നടത്തുമ്പോള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ബോര്‍ഡ് യോഗം ചേര്‍ന്നത് വിവാദമായി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ടൗണില്‍ തുറന്ന് പ്രവവര്‍ത്തിച്ച കടകളും, സര്‍വീസ് സഹകരണ ബാങ്കുകളും അടപ്പിച്ചപ്പോള്‍, ഹര്‍ത്താലിനെ വക വെയ്ക്കാതെ പഞ്ചായത്തില്‍ യോഗം ചേര്‍ന്നത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ അമര്‍ഷമുളവാക്കി . യോഗത്തില്‍ ബിജെപിയുടെ ഏഴ് മെമ്പര്‍മാരും പങ്കടുത്തു. സാധാരണ പ്രവര്‍ത്തകരുടെ അദ്ധ്വാനം കൊണ്ട് അധികാരത്തില്‍ എത്തിയ നേതാക്കള്‍ സഹപ്രവര്‍ത്തകന്‍ കൊലക്കത്തിക്ക് ഇരയായിട്ടും യോഗം ചേര്‍ന്നത് അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ ഇനിയും തയ്യാറായിട്ടില്ല . മറ്റു പഞ്ചായത്തുകളില്‍ വ്യാഴാഴ്ച്ച ചേരാനിരുന്ന ഭരണ സമിതി യോഗങ്ങള്‍ മാറ്റിവെച്ചപ്പോള്‍ പോലും എന്മകജെയില്‍ മാത്രം യോഗം ചേര്‍ന്നത് എന്തിനാണെന്ന് പാര്‍ട്ടിക്ക് അണികളോട് വിശദീകരണം നല്‍കേണ്ടി വരും.

Keywords:harthal-day-enmagage-panchayath-board-meeting-bjp
.

Post a Comment
0 Comments