കാസർകോട്: കാസർകോട് ജില്ലയിൽ യുവതി - യുവാക്കളെ തൊഴിൽ രംഗത്തേക്ക് കൊണ്ടുവരുവാൻ പരിശീലനം നൽകുന്നതിനായി സിജി കോംപിറ്റൻസി ഡവലപ്മെന്റ് സെന്റർ ആരംഭിക്കുന്നു. കുമ്പള സിറ്റി ഹാളിൽ നടന്ന പ്രഖ്യാപന സംഗമം സിജി' സോൺ' പ്രസിഡണ്ട് ഡോ ജലീൽ പെർള ഉദ്ഘാടനം ചെയതു. സി ജി ജില്ലാെസക്രട്ടറി അബു സാലിഹ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിജയഭേരി പദ്ധതി കോർഡിനേറ്റർ ടി.സലീം പദ്ധതി വിശദീകരിച്ചു. സി എ അഹമ്മദ് കബീർ, മുനീർ മാസ്റ്റർ, മാഹിൻ മാസ്റ്റർ , റൗഫ് ബാവിക്കര, ഷഫീഖ് പെരുമ്പട്ട, മുഹമ്മദ് കുഞ്ഞി മാസ്റ്റർ പ്രസംഗിച്ചു. കുമ്പള അക്കാദമി മനേജിംഗ് ഡയരക്ടർ ഖലീൽ മാസ്റ്റർ സ്വാഗതവും സിജി സോൺ കോർഡിനേറ്റർ എം എ നജീബ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments