Type Here to Get Search Results !

Bottom Ad

20 ലിറ്റര്‍ സ്പിരിറ്റുമായി യുവാവ് അറസ്റ്റില്‍

മുള്ളേരിയ:(www.evisionnews.in) നേര്‍പ്പിച്ച 20 ലിറ്റര്‍ സ്പിരിറ്റുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അഡൂര്‍, ഇടപ്പറമ്പ, മാട്ടയിലെ രാജേഷ് (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 2850 രൂപയും മൊബൈല്‍ ഫോണും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബദിയഡുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍, ഉദ്യോഗസ്ഥരായ കബീര്‍, ബി കെ അബ്ദുള്ള, കൃഷ്ണകുമാര്‍, അനസ് എന്നിവരാണ് ഇടപ്പറമ്പില്‍ നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് പിടികൂടിയത്. ഓണമടുത്തതിനാല്‍ വന്‍ തോതില്‍ വ്യാജമദ്യ ശേഖരണം നടക്കുന്നുണ്ടെന്നും ഇതു വന്‍ മദ്യദുരന്തത്തിന് ഇടയാക്കുമെന്നും എക്സൈസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടത്താന്‍ എക്സൈസും കമ്മീഷണര്‍ ഋഷിരാജ് സിംഗും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അഡൂരില്‍ പരിശോധന നടന്നത്.

keywords : 20-liter-young-man-arrest




Post a Comment

0 Comments

Top Post Ad

Below Post Ad