Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റി; ഷംസുദ്ദീന്‍ (പ്രസി.), ബദറുദ്ദീന്‍(ജന.സെക്ര), അഷ്റഫ്(ട്രഷ.)

കാഞ്ഞങ്ങാട്: (www.evisionnews.in)കാഞ്ഞങ്ങാട് മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റിയുടെ 2016-19 കാലയളവിലെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഷംസുദ്ദീന്‍ കൊളവയലിനെയും ജനറല്‍ സെക്രട്ടറിയായി കെ.കെ ബദറുദ്ദീനെയും ട്രഷററായി അഷ്റഫ് ബാവനഗറിനെയും തിരഞ്ഞെടുത്തു.മറ്റു ഭാരവാഹികളായി ഷംസു ആവിയില്‍, ഹാരിസ് പാണത്തൂര്‍, അന്‍വര്‍ ചിത്താരി എന്നിവരെ വൈ.പ്രസിഡന്റുമാരായും യു.വി ഇല്യാസ്, ഷമീര്‍ ആറങ്ങാടി, അഷ്റഫ് എടത്തോട് എന്നിവരെ ജോ.സെക്രട്ടറിമാരായും തിര ഞ്ഞെടുത്തു.ജനറല്‍ ബോഡി യോഗത്തില്‍ ഹക്കീം മീനാപ്പീസ് അധ്യക്ഷത വഹിച്ചു. യുത്ത്ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളിക്കോത്ത്, എ.കെ.എം അഷ്റഫ്, സി.കെ റഹ്മത്തുള്ള, കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, കെ.കെ ജാഫര്‍, മുത്തലിബ് കുളിയങ്കാല്‍,റാഷിദ് എടത്തോട്, കബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.അഷ്റഫ് എടനീര്‍ റിട്ടേണിംഗ് ഓഫിസറായിരുന്നു.

keywords : kanhangad-youth-league-committee

Post a Comment

0 Comments

Top Post Ad

Below Post Ad