തിരുവനന്തപുരം: (www.evisionnews.in) കേരളത്തില്‍ നടക്കുന്ന 35ാമത് ദേശീയ ഗെയിംസിന്റെ പ്രചരണ ഭാഗമായി നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം തുടങ്ങി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി.സദാശിവം ഫഌഗ് ഓഫ് ചെയ്തു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടന്ന മെഗാ റണ്ണില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മറ്റു മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ദേശീയ ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് തുടങ്ങിയവരും ചരിത്രമാകുന്ന കൂട്ടയോട്ടത്തില്‍ പങ്കു ചേര്‍ന്നു.

കൊച്ചിയില്‍ നടന്ന കൂട്ടയോട്ടം സിനിമാ താരം മോഹന്‍ലാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആയിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സിനിമാ താരങ്ങളും ജനപ്രിയ താരങ്ങളും കൂട്ടയോട്ടത്തില്‍ ചേര്‍ന്നു.
Keywords: Keralam, Orumichodi, Run Kerala run
Post a Comment
0 Comments