ന്യുയോര്‍ക്ക്: (www.evisionnews.in) അടുത്ത വര്‍ഷത്തോടെ ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയിലധികവും ഒരു ശതമാനം ധനികരില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെടുമെന്ന് പഠനം. ജീവകാരുണ്യ സംഘടനയായ ഓക്‌സ്ഫാം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദാവോസില്‍ ലോക സാമ്പത്തികഫോറം ചേരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ലോകത്തില്‍ ഏറ്റവും സമ്പന്നരായ 80 പേരുടെ ആസ്തി 1.9 ലക്ഷം കോടി ഡോളറാണ്. വരുമാനശ്രേണിയില്‍ ഏറ്റവും താഴെത്തട്ടില്‍ നില്‍ക്കുന്ന 350 കോടി ആളുകളുടെ ആകെ ആസ്തിക്കു തുല്യമാണിത്. കഴിഞ്ഞ വര്‍ഷം ഇത്രയും പേരുടെ ആസ്തി 85 അതിസമ്പന്നരുടെ ആകെ ആസ്തിക്കു തുല്യമായിരുന്നു. കൂടാതെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ ആസ്തി ലോകസമ്പത്തിന്റെ ഏകദേശം പകുതിയോളമായിരുന്നു. ഇവരുടെ വിഹിതവും വര്‍ഷം തോറും വര്‍ധിക്കുകയാണ്.
ലോകരാജ്യങ്ങളിലെ സാമ്പത്തികഅസമത്വം സമീപവര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ സ്ഥിതിയിലാണെന്ന് റിപ്പോര്‍ട്ട് വെൡപ്പെടുത്തുന്നു. ലോകത്തില്‍ 100 കോടിയിലധികം ആളുകളുടെ ദിവസവരുമാനം 75 രൂപയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ താഴെത്തട്ടിലുള്ള പകുതിയോളം പേരുടെ വരുമാനം ശതകോടീശ്വരന്‍മാരുടേതിനു സമാനമായ രീതിയില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ 2010ന് ശേഷം പാവപ്പെട്ടവരുടെ വരുമാനം കുറയുകയും അതിസമ്പന്നരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.
Keywords: world economy, half in 80 persons,
Keywords: world economy, half in 80 persons,

Post a Comment
0 Comments