ആംസ്റ്റര്‍ഡാം: (www.evisionnews.in) റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഹോളണ്ട് താരം ജൊഹാന്‍ ക്രുയ്ഫ്. ക്രിസ്റ്റ്യാനോയെക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ ജര്‍മ്മന്‍ താരം ടോണി ക്രൂസ് ആയിരുന്നുവെന്നും മൂന്ന് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള ക്രുയ്ഫ് പറഞ്ഞു.
ലോകകപ്പില്‍ പോര്‍ച്ചുഗലിന് വേണ്ടി നിരാശാജനകമായ പ്രകടനം കാഴ്ചവെച്ചിട്ടും ക്രിസ്റ്റ്യോനോയ്ക്ക് പുരസ്‌കാരം നല്‍കിയ തീരുമാനം യുക്തിരഹിതമാണ്. വ്യക്തിപരമായ പ്രകടനവും മുന്‍ വര്‍ഷത്തെ നേട്ടങ്ങളുമാണ് ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് പരിഗണിക്കുന്നത്. അങ്ങനെയെങ്കില്‍ ക്രിസ്റ്റ്യാനോയെക്കാള്‍ പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹന്‍ ഇപ്പോള്‍ റയലിന് വേണ്ടി കളിക്കുന്ന ടോണി ക്രൂസാണ്. ഫിഫയുടെ ഈ പുരസ്‌കാരത്തിന് ഇനി വില കല്‍പിക്കാന്‍ തനിക്കാവില്ലെന്നും ക്രൂയ്ഫ് പറഞ്ഞു.
ലയണല്‍ മെസ്സിയെയും മാന്വല്‍ ന്യൂയറെയും പിന്തള്ളിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം തവണയും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത്. 1971, 1973, 1974 വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള താരമാണ് ക്രൂയ്ഫ്.
Keywords: Christiano, Balan di Or, Yohan Craf
Keywords: Christiano, Balan di Or, Yohan Craf

Post a Comment
0 Comments