കാസര്‍ഗോഡ് : (www.evisionnews.in)ഡീസല്‍, പെട്രോള്‍, വിലയില്‍ കാര്യമായ വിലകുറവ് വന്ന സാഹചര്യത്തില്‍ വര്‍ദ്ധിപ്പിച്ച ബസ്സ്, ഓട്ടോ ചാര്‍ജ്ജുകള്‍ കുറയ്ക്കണമെന്ന് എച്ച്.ആര്‍.പി.എം. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ചീമേനിയിലെ 135 കര്‍ഷകരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ശ്രീ.പി.ദാമോദരന്‍ നമ്പ്യാര്‍ അദ്ധ്യക്ഷം വഹിച്ചു. സര്‍വ്വശ്രീ.ഗോപിനാഥന്‍ മുതിരക്കാല്‍, കെ.വി.സതീശന്‍, കെ.രാജേശ്വരി ചീമേനി, നവീന്‍ചന്ദ് കാസര്‍ഗോഡ്, സുബാഷ്‌കുമാര്‍.വി.എസ്സ്. എന്നിവര്‍ സംസാരിച്ചു.
keywords : bus-auto-rate-hrpm-kasaragod-diesel-petrol-charge
Post a Comment
0 Comments