പി.എം സലീം
(മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, മംഗല്‍പ്പാടി പഞ്ചായത്ത്)
പ്രമുഖ മുസ്ലിം ലീഗ് നേതാവ് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സാഹിബിന്റെ വിയോഗത്തോടെ നഷ്ടമായത് ആദര്‍ശ രാഷ്ട്രീയത്തിന്റെ അമരക്കാരനെ. ജനസേവനത്തിന് വേണ്ടി സ്വയം ജീവിക്കാന്‍ മറന്ന വ്യക്തിത്വത്തിന്നുടമയായിരുന്നു അദ്ദേഹം. കാസര്‍കോടിന്ന് അഭിമാനമായി കുമ്പള മംഗലാപുരം ദേശീയ പാതയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഉപ്പളയുടെ ശില്‍പിയായിരുന്നു ഖാദര്‍ സാഹിബ്. ആദര്‍ശം ഒട്ടും ചോരാതെ നീതിക്ക് വേണ്ടി ഗര്‍ജ്ജിച്ചിരുന്ന ആള്‍രൂപമായിരുന്നു അദ്ദേഹത്തിന്ന്. കാര്യങ്ങളെ മുന്‍കൂട്ടിയും ദീര്‍ഘവീക്ഷണത്തോടെയും കൂടി കാണാനുള്ള അദ്ദേഹത്തോളം പാടവമുള്ള ഒരു വ്യക്തിയെയും പരിചയത്തിലില്ല. ഏറെ വളര്‍ച്ച ഉണ്ടായി എന്നു പറയുന്ന നഗരങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ഒരു കീറാമുട്ടിയായി നില്‍കുമ്പോള്‍ മംഗല്‍പ്പാടി പഞ്ചായത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി അദ്ദേഹം എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശാസ്ത്രീയമായ രീതിയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റിനെക്കുറിച്ച് പഠിക്കാന്‍ പലരും എത്തുന്നുണ്ട്.
അഞ്ച് വര്‍ഷം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് ഗുണപാഠങ്ങള്‍ പഠിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ശരിക്കും നഷ്ടമായത് ഒരു രാഷ്ട്രീയ ഗുരുവിനെയാണ്.
Keywords: missing, adarsha rashtreeyam, Muslim League leader, Golden Abudl Qadar

Post a Comment
0 Comments