കാസര്‍കോട്: (www.evisionnews.in) കാസര്‍കോട്ഗവ.കോളേജില്‍ നിന്ന് ആരംഭിച്ച് കലക്ട്രേറ്റിന് മുമ്പില്‍ അവസാനിച്ച കൂട്ടയോട്ടം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഫഌഗ് ഓഫ് ചെയ്തു. ജില്ലാ കലക്ടര്‍ പി.സഗീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പങ്ക് ചേര്‍ന്നു. ബാന്റ്, ചെണ്ട, സ്‌കൗട്ട് തുടങ്ങിയ വര്‍ണ്ണാഭമായ കാഴ്ച്ചകള്‍ കൂട്ടയോട്ടത്തിന്റെ മാറ്റുകൂട്ടി.
തളങ്കരയില്‍ നടന്ന കൂട്ടയോട്ടം കാസര്‍കോട് ഡി.പി.സി മെമ്പര്‍ എ.അബ്ദുല്‍ റഹിമാന്‍ ഫഌഗ് ഓഫ് ചെയ്തു. തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ , ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ക്ലബുകള്‍ തുടങ്ങിയവര്‍ പങ്ക് ചേര്‍ന്നു.
Keywords: Kasargod Government college, N.A Nellikkunn MLA, P.Sagheer, Thalangara, .A Abdul Rahman,


Post a Comment
0 Comments