Type Here to Get Search Results !

Bottom Ad

മതം പഠിച്ചവര്‍ക്കേ യഥാര്‍ത്ഥ മതവിശ്വാസിയാകാന്‍ കഴിയൂ: വഹാബി നഈമി കൊല്ലം


ബദിയടുക്ക: (www.evisionnews.in)  മതം പഠിച്ചവര്‍ക്കേ യഥാര്‍ത്ഥ മതവിശ്വാസിയാകാന്‍ കഴിയൂ എന്ന് വഹാബ് നഈമി കൊല്ലം അഭിപ്രായപ്പെട്ടു. മതത്തെക്കുറിച്ച് കൂടുതല്‍ വിവരം ആര്‍ജിക്കാതെ മതകീയ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും പണ്ഡിതന്മാരും നേതാക്കളും ഒരുമയോടെ കയ്‌കോര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നുസ്രത്തുല്‍ ഇസ്ലാം യുവജനസംഘത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണപരമ്പരയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതം മനാഫ് പി.എ സ്വാഗതം പറഞ്ഞു. സലീം സാറ അധ്യക്ഷത വഹിച്ചു. ആശംസ: ജുനൈദ് അംജദി (ബാറടുക്ക ഖത്വീബ്) ഉദ്ഘാടനം മുഹമ്മദ് അലി ഫൈസി ഇര്‍ഫാനി (ബദിയടുക്ക ഖത്വീബ്) കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി തുടങ്ങിയവര്‍ ആശംസാപ്രഭാഷണം നടത്തി.



Keywords: Badiaduka, Vahab Naeemi Kollam, Nusrathul Islam yuva Jana Samgam

Post a Comment

0 Comments

Top Post Ad

Below Post Ad