Type Here to Get Search Results !

Bottom Ad

സ്‌കൂളിനെ 'ഫോക്കസാക്കാന്‍' നാട്ടുകാരുടെ വക 12 ലക്ഷം


ചെര്‍ക്കള: (www.evisionnews.in)  കല്ലുംകൂട്ടം ഗവ. എല്‍.പി. സ്‌കൂളിലെ വികസന സെമിനാറില്‍ നാട്ടുകാര്‍ 12 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അനാദായകരമായ സ്‌കൂളുകളെ ആദായകരമാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഫോക്കസ്. നാട്ടുകാരുടെ സഹകരണത്തോടെ സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും കുട്ടികളുടെ എണ്ണവും വര്‍ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം. കല്ലുംകൂട്ടം ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വ്യക്തികളും സംഘടനകളും 12 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിനായി പഞ്ചായത്തംഗം അധ്യക്ഷനായി വികസനസമിതിയും രൂപവത്കരിച്ചു. 
സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ള ഹാജി അധ്യക്ഷതവഹിച്ചു. എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍, ബ്ലോക്ക് പഞ്ചായത്തംഗം അസ്മ അബ്ദുല്ല, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ബി.മുഹമ്മദ് അഷ്‌റഫ്, പഞ്ചായത്തംഗം ഷാഹിദ മുഹമ്മദ്കുഞ്ഞി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രവീന്ദ്രനാഥ റാവു, ബി.പി.ഒ.മുഹമ്മദ്‌സാലി, മുഹമ്മദ്കുഞ്ഞി കടവത്ത്, ഹാരിസ് കടവത്ത്, അനിത ബാലകൃഷ്ണന്‍, മുഹമ്മദ്ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എം.മഹേഷ്‌കുമാര്‍, എന്‍.ധന്യ എന്നിവര്‍ വിഷയാവതരണം നടത്തി. പ്രഥമാധ്യാപിക വത്സമ്മ ജോസഫ് സ്വാഗതവും വി.സീമ നന്ദിയും പറഞ്ഞു.


Keywords: School,  focus, Cherkala, kullam kootam, N.A Nellikkunn M.L.A, 12 lakh

Post a Comment

0 Comments

Top Post Ad

Below Post Ad