Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ ഷോപ്പിങ് കോംപ്ലക്‌സ്; ലേലത്തിലൂടെ കിട്ടിയത് ഒരുകോടി


തൃക്കരിപ്പൂര്‍: (www.evisionnews.in)  തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഷോപ്പിങ് കോംപ്ലക്‌സ് വാടകയ്ക്ക് ലേലംചെയ്തപ്പോള്‍ പഞ്ചായത്തിന് ലഭിച്ചത് 99,85,000 രൂപ. 
പഞ്ചായത്തിന്റെ തനത് ഫണ്ടായ 45 ലക്ഷം രൂപ ചെലവഴിച്ച് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ പണിത 15 മുറികളുടെ ലേലം വന്‍ ജനപങ്കാളിത്തത്തിലാണ് നടന്നത്. ഇരുന്നൂറോളം പേര്‍ ലേലത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. താഴെയും മുകളിലുമായി ഏണിക്കൂടടക്കം 15 മുറികളും ലേലത്തില്‍ പോയി. താഴെ മുറിയൊന്നിന് 4000 രൂപയും മുകളില്‍ 2000 രൂപയുമാണ് വാടക. വാടകയിനത്തില്‍തന്നെ മാസംതോറും 46,000 രൂപ ലഭിക്കും. കഴിഞ്ഞദിവസം പഞ്ചായത്ത് മന്ത്രി എം.കെ.മുനീറാണ് ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തത്. വാടകക്കാര്‍ മുറി ഒഴിഞ്ഞുപോകുമ്പോള്‍ മാത്രമേ നിക്ഷേപത്തുക തിരിച്ചുനല്‌കേണ്ടതുള്ളൂ. 
തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിനെ സ്വയം പര്യാപ്ത പഞ്ചായത്താക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഭരണസമിതി ബസ് സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്ത് കെട്ടിടം നിര്‍മിച്ചത്. ഒരുമുറി പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരുന്നു. കെട്ടിടത്തിന്റെ നിര്‍മാണം ഒരുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ലേലംകൊണ്ടവര്‍ നിക്ഷേപത്തുകയുടെ 50 ശതമാനം തുക ചൊവ്വാഴ്ചത്തന്നെ പഞ്ചായത്തിലടച്ചു. 29-ന് ചേരുന്ന പഞ്ചായത്ത് ഭരണസമിതി ലേലനടപടികള്‍ അംഗീകരിക്കും. 
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, വൈസ് പ്രസിഡന്റ് പി.വി.പദ്മജല, സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ലേലത്തിന് നേതൃത്വം നല്കി.

evisionnews


Keywords: Thrikkarippur, Shopping complex, auction, bid, M.K Muneer, AGC Basheer, Grama Panchayath

Post a Comment

0 Comments

Top Post Ad

Below Post Ad