Type Here to Get Search Results !

Bottom Ad

സി പി എം ഏരിയാ കമ്മിറ്റിയംഗം സ്വത്ത് തട്ടിയെടുത്തതായി സഹോദരന്റെ വാര്‍ത്താസമ്മേളനം


കാഞ്ഞങ്ങാട്; (www.evisionnews.in)സി പി എം ഏരിയാ കമ്മിറ്റിയംഗം സ്വത്ത് തട്ടിയെടുത്തതായി ആരോപിച്ച് സഹോദരന്റെ വാര്‍ത്താ സമ്മേളനം. അട്ടേങ്ങാനം പെരുപൊടലിലെ പി രമേശനാണ് (50) സഹോദരങ്ങളായ പി ദാമോദരന്‍,ഷണ്‍മുഖന്‍, രത്‌നാകരന്‍ എന്നിവര്‍ ചേര്‍ന്ന് തന്റെ സ്വത്ത് തട്ടിയെടുത്തുവെന്നാരോപിച്ച് ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് പ്രസ്ഫോറത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ദാമോദരന്‍ സി പി എം ഏരിയാ കമ്മിറ്റിയംഗവും പഞ്ചായത്ത് മെമ്പറുമാണ്.
രമേശനും സഹോദരങ്ങള്‍ക്കും കുടുംബ സ്വത്തായി 15 ഏക്കര്‍ സ്ഥലമാണുള്ളത്. പിതാവ് എ കുഞ്ഞിരാമന്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.കുഞ്ഞിരാമന്‍ ജീവിച്ചിരുന്ന കാലത്ത് തന്നെ മക്കള്‍ക്ക് സ്വത്ത് വീതിച്ച് നല്‍കിയിരുന്നു.ഒരേക്കര്‍ 50 സെന്റ് സ്ഥലമാണ് രമേശന് അളന്ന് നല്‍കിയത്. ഗള്‍ഫിലായിരുന്ന സമയത്ത് രമേശന്‍ തന്റെ സ്ഥലം നോക്കി നടത്താന്‍ മാതാവിനെയും സഹോദരങ്ങളെയും ഏല്‍പ്പിക്കുകയായിരുന്നു.300 ഓളം റബ്ബര്‍ മരങ്ങളും തെങ്ങുകളും ഈ പറമ്പിലുണ്ട്. രമേശന്‍ ഗള്‍ഫില്‍ നിന്നും തിരിച്ചുവന്നപ്പോഴേക്കും ദാമോദരന്‍ അടക്കമുളളവര്‍ തന്റെ സ്ഥലം കയ്യേറിയെന്നും വിട്ടുതരുന്നില്ലെന്നില്ലെന്നുമാണ് പരാതി. ഇതു സംബന്തിച്ച് രമേശന്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.ഇതിനിടെ ദാമോദരന്റെ നേതൃത്വത്തില്‍ രമേശനെയും ഭാര്യയെയും മക്കളേയും വീട്ടില്‍ കയറി അക്രമിക്കുകയും ചെയ്തു. സി പി എം പ്രാദേശിക നേതാക്കള്‍ക്കും ജില്ലാ സെക്രട്ടറിക്കും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ രമേശന്‍ പരാതി നല്‍കിയെങ്കിലും യാതൊരു ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സഹോദരങ്ങള്‍ കാണിച്ച നെറികേടും ഇക്കാര്യേത്തില്‍ പാര്‍ട്ടി നേതൃത്വം കൈകൊള്ളുന്ന സമീപനവും പൊതു സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെ രമേശന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

evisionnews


keywords : cpm-commitee-brothers



Post a Comment

0 Comments

Top Post Ad

Below Post Ad