Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉപജില്ല കലോത്സവം നാളെ തുടങ്ങും


കാസര്‍കോട്: (www.evisionnews.in)കാസര്‍കോട് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങും. 27,28 തിയ്യതികളില്‍ അറബിക് കലോത്സവം നെല്ലിക്കുന്ന് എ.യു.പി സ്‌കൂളിലും സംസ്‌കൃതോത്സവം നെല്ലിക്കുന്ന് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ലളിത കലാസദനം ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നടക്കും. രചന മത്സരങ്ങള്‍ 29ന് ഒമ്പത് മണിമുതല്‍ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. സ്റ്റേജ് മത്സരങ്ങള്‍ ഡിസംബര്‍ 2,3,4 തിയ്യതികളില്‍ കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലും നടക്കും. 
പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ജി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ഇ.അബ്ദുറഹ്മാന്‍കുഞ്ഞ്, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, പി.രവീന്ദ്രനാഥ്, എം.ചന്ദ്രകല, വേണുഗോപാലന്‍, അനിതാഭായ് പ്രസംഗിച്ചു.

evisionnews


Keywords: Kasaragod, Upa jilla Kerala School Kalolsavam, Arabic Kalolsavam, A.U.P School Kalolsavam, Kasaragod Govt. Higher secondary school

Post a Comment

0 Comments

Top Post Ad

Below Post Ad