Type Here to Get Search Results !

Bottom Ad

പ്രീത് നമ്പ്യാരുടെ 'ദ വൊയെജ് റ്റു എറ്റെനിറ്റി'ക്ക് ഡോ. എം.ജി ഗാന്ധി പുരസ്‌കാരം

ഡല്‍ഹി (www.evisionnews.in):

ഡോ. എം.ജി ഗാന്ധി അന്താരാഷ്ട്ര കവിതാ പുരസ്‌കാരത്തിന് കാഞ്ഞങ്ങാട് വെളളിക്കോത്ത് സ്വദേശിയായ പ്രീത് നമ്പ്യാരുടെ 'ദ വൊയെജ് റ്റു എറ്റെനിറ്റി' (അനശ്വരതയിലേക്കുള്ള പ്രയാണം) എന്ന സമാഹാരം അര്‍ഹമായി. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ദല്‍ഹിക്കടുത്തുള്ള ഗുഡ്ഗാവില്‍ വച്ച് നടന്ന അന്താരാഷ്ട്ര കവി സമ്മേളനത്തില്‍വച്ച് ചീഫ് ജസ്റ്റീസ് ഡി.എസ് തിവേതിയയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഇംഗ്ലീഷ് സാഹിത്യത്തിലെ നിഗൂഡാത്മക കവിതാ വിഭാഗത്തിലാണ് പുരസ്‌കാരം.

കബീര്‍ദാസും തുളസിദാസും ഭക്ത മീരയും ഉള്‍പ്പെടുന്ന പുരാതന കവികളുടെ ആദ്ധ്യാത്മിക യോഗ ദര്‍ശനത്തിന്റെയും ആധുനിക സാഹിത്യത്തില്‍ ശ്രീ ടാഗോര്‍ പ്രതിനിധാനം ചെയ്യുന്ന നിഗൂഡാത്മക സാഹിത്യത്തിന്റെയും അപൂര്‍വ്വ മിശ്രണമാണ് ശ്രീ പ്രീത് നമ്പ്യാരുടെ കവിതകളെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരൂപകരടങ്ങിയ ജൂറി അഭിപ്രായപ്പെട്ടു. അന്യം നില്‍ക്കുന്ന സുപ്രധാന സാഹിത്യശാഖയിലെ മികച്ച കൃതിയാണിതെന്നു ചടങ്ങില്‍ ജസ്റ്റിസ് തിവേതിയ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം കാസര്‍കോട്ടെ വൃദ്ധ മന്ദിരത്തില്‍ വച്ച് ജില്ലാ കലക്റ്റര്‍ ശ്രീ മുഹമ്മദ് സാഗിര്‍ നിര്‍വഹിച്ചിരുന്നു.

കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം തലവനായി മാലിദ്വീപില്‍ സേവനം അനുഷ്ഠിച്ച ശ്രീ പ്രീത് നമ്പ്യാര്‍ ദല്‍ഹി ആസ്ഥാനമായ ദ പോയെട്രി സൊസൈറ്റി ഓഫ് ഇന്ത്യ, ഗ്ലോബല്‍ ഫ്രറ്റെര്‍നിറ്റി ഓഫ് പോയെറ്റ്‌സ്, എര്‍ത്ത് വിഷന്‍ പബ്ലിക്കേഷന്‍ എന്നീ സ്ഥാപനങ്ങളുടെയും, പനോരമ ലിറ്ററേറിയ എന്ന അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെയും എഡിറ്ററാണ്. സാഹിത്യ വിദ്യാഭ്യാസ മേഖലകളില്‍ അനേകം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര പ്രശസ്തനെങ്കിലും, മലയാളത്തനിമ കൈവിടാത്ത ശ്രീ പ്രീത് നമ്പ്യാര്‍, ഫോട്ടോഗ്രാഫിയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .

ഭാര്യ സുചിത്ര അധ്യാപികയാണ്. കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി അദിതി സരസ്വതി മകളാണ്.






Keywords; International, Delhi, Award, പ്രീത് നന്പ്യാര്.

















































Tags

Post a Comment

0 Comments

Top Post Ad

Below Post Ad