Type Here to Get Search Results !

Bottom Ad

വൃദ്ധമാതാവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ മുഖ്യസാക്ഷിയുടെ നീക്കം സംശയകരമെന്ന് പോലീസ്

സാക്ഷിയുടെ രഹസ്യമൊഴിയെടുക്കാന്‍ കാസര്‍കോട് കോടതി ഉത്തരവിട്ടു

കാസര്‍കോട്: (www.evisionnews.in) ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിതിയിലെ പെര്‍ളടുക്കത്ത് വൃദ്ധമാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ കെട്ടിത്തൂക്കിയ കേസിലെ മുഖ്യസാക്ഷിയുടെ നീക്കം സംശയകരമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവിട്ടു. പെര്‍ളടുക്ക ചേപ്പനടുക്കത്തെ അമ്മാളുഅമ്മയെ (68)കൊലപ്പെടുത്തിയ കേസിലെ പ്രധാനസാക്ഷിയായ പെര്‍ളടുക്കത്തെ എന്‍.തമ്പാന്റെ നീക്കത്തിലാണ് പോലീസിന് സംശയം ഉയര്‍ന്നത്. 2014ന് സെപ്തംബര്‍ 14ന് അര്‍ദ്ധര ാത്രി 12 മണിയോടെയാണ് അമ്മാളുഅമ്മ വീട്ടിനകത്തെ കിടപ്പുമുറിയില്‍ കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് മകന്‍ കമലാക്ഷന്‍ (47) ഭാര്യ അമ്പിക (40) ഇവരുടെ മകന്‍ ശരത് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്പികയാണ് അമ്മാളുഅമ്മയെ കൊലപ്പെടുത്തിയത്. കമലാക്ഷനും ശരതും ഇതിന് കൂട്ട് നില്‍ക്കുകയായിരുന്നു. കമലാക്ഷന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടുത്ത ബന്ധുവും സുഹൃത്തുമായ തമ്പാന്‍ ഈ വീട്ടിലെത്തി അമ്മാളുഅമ്മയുടെ മൃതദേഹം കയര്‍ അറുത്തു മാറ്റി താഴെയിറക്കുകയായിരുന്നു. പോലീസ് തമ്പാനെയാണ് പ്രധാനസാക്ഷിയാക്കിയത്. എന്നാല്‍ അമ്മാളുഅമ്മയുടെ മരണത്തില്‍ തനിക്ക് സംശയമില്ലെന്ന തമ്പാന്റെ മൊഴിയും കേസിലെ രണ്ടാം പ്രതിയായ കമലാക്ഷന്‍ തമ്പാന്റെ സുഹൃത്താണെന്നതും കേസിന്റെ വിചാരണ വേളയില്‍ സാക്ഷി മൊഴി മാറ്റിപറയാന്‍ സാധ്യതയുണ്ടെന്ന സംശയം ഉളവാക്കുന്നുവെന്നും അത്‌കൊണ്ട് രഹസ്യമൊഴി എടുക്കണമെന്നുമാണ് സി.ജെ.എം കോടതിയില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. നവംബര്‍ 12ന് തമ്പാന്റെ മൊഴിയെടുക്കാന്‍ സി.ജെ.എം കോടതി ഹൊസ്ദുര്‍ഗ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad