Type Here to Get Search Results !

Bottom Ad

ക്രമസമാധാനലംഘനത്തിലേര്‍പ്പെട്ട അഞ്ച് പ്രതികള്‍ക്ക് അറസ്റ്റ് വാറന്റ്

കാഞ്ഞങ്ങാട്: (www.evisionnews.in)  പൂച്ചക്കാട് കിഴക്കേകരയില്‍ ക്രമസമാധാന ലംഘനത്തിലേര്‍പ്പെട്ട സംഘത്തിലെ അഞ്ച് പേര്‍ക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കിഴക്കേകരയിലെ ആര്‍ ബാലകൃഷ്ണന്‍ (42) വികെ പുരുഷോത്തോമന്‍ (42) എ.ചന്ദ്രന്‍ (38) ബി.ശ്രീധരന്‍ (36) എവി കരുണാകരന്‍ (48) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2013 ജനുവരി 10 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസില്‍ 11 പ്രതികളാണുള്ളത്. കേസ് പരിഗണനക്കെടുത്തപ്പോള്‍ സമന്‍സയച്ചിട്ടും ഹാജരാകാത്തിരുന്നതിനാലാണ് അഞ്ച് പേര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.


Keywords: Kanhangad, Poochakkad, Kizhakkekara

Post a Comment

0 Comments

Top Post Ad

Below Post Ad