Type Here to Get Search Results !

Bottom Ad

തളങ്കര മാലിക് ദീനാര്‍ ഉറൂസിന് വെള്ളിയാഴ്ച കൊടിയുയരും


കാസര്‍കോട്: കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ മൂന്നു വര്‍ഷത്തില്‍ നടക്കുന്ന മാലിക് ദീനാര്‍ ഉറൂസ് ഡിസംബര്‍ 24 മുതല്‍ 2027 ജനുവരി മൂന്ന് രാവിലെ വരെ വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. ഉറൂസിന്റെ മുന്നോടിയായി ഡിസംബര്‍ മൂന്നു മുതല്‍ മതപ്രസംഗ പരമ്പര ആരംഭിക്കും. വൈകിട്ട് ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് മതപ്രസംഗ പരമ്പര. ഉറൂസ് പരിപാടികള്‍ക്ക് തുടക്കം കുറിച്ച്് നവംബര്‍ 27ന് രണ്ടു മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ്യ ഹാജി തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരത്ത് പതാക ഉയര്‍ത്തും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും ജനപ്രതിനിധികളും നേതാക്കളും സംബന്ധിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad