പെരിയ: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഇന്ന് സ്റ്റേജ് മത്സരങ്ങള്‍ തുടക്കമാകും. വിവിധ വേദികളില്‍ കുച്ചുപ്പുടി, ഭരതനാട്യം ഉള്‍പ്പടെ നൃത്തങ്ങളും ഒപ്പന, വട്ടപ്പാട്ട് തുടങ്ങി മാപ്പിളകലകളും അരങ്ങേറും. ജിഎച്ച്എസ്എസ് പെരിയ സ്‌കൂള്‍ ഗ്രൗണ്ടിലെ വേദി ഒന്ന് എച്ച്എസ് ജനറല്‍ വിഭാഗം വട്ടപ്പാട്ട് മത്സരത്തോടെയാണ് ഉണരുക. 12.00 വട്ടപ്പാട്ട് ബോയ്സ്, 1.30 ഒപ്പന (യുപി ജനറല്‍), 3ന് ഒപ്പന ഗേള്‍സ് (എച്ച്എസ് ജനറല്‍), 4.30 ഒപ്പന ഗേള്‍സ് (എച്ച്എസ്എസ് ജനറല്‍). വേദി രണ്ടില്‍ (ജിഎച്ച്എസ്എസ് പെരിയ സ്‌കൂള്‍ ഓഡിറ്റോറിയം) നാടകങ്ങള്‍, വേദി മൂന്നില്‍ (സുരഭി ഓഡിറ്റോറിയം പെരിയ) വൃന്ദവാദ്യം (എച്ച്എസ് ജനറല്‍, എച്ച്എസ്എസ്), ഭരതനാട്യം.
വേദി നാലില്‍ (സുമംഗലി ഓഡിറ്റോറിയം പെരിയ) പരിചമുട്ട്, മംഗലം കളി, ചവിട്ടുനാടകം, കൂടിയാട്ടം, വേദി അഞ്ചില്‍ (ഗാന്ധി സ്മാരക ഗ്രന്ഥാലയം) ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത് ഗേള്‍സ്, ഓട്ടംതുള്ളല്‍, വേദി ആറില്‍ (ജിഎല്‍പിഎസ് പെരിയ സ്‌കൂള്‍ ഓഡിറ്റോറിയം) കുച്ചുപ്പുടി, സ്റ്റേജ് 7-എന്‍എസ്എസ് മന്ദിരം പെരിയ: പദ്യം ചൊല്ലല്‍ അറബിക്, പ്രസംഗം അറബിക്, പടപ്പാട്ട്, സംഘഗാനം. സ്റ്റേജ് 8- ഡിഗ്രേഷ്യ സ്‌കൂള്‍ ഹാള്‍ പെരിയ: പ്രഭാഷണം, പ്രസംഗം സംസ്‌കൃതം, ചമ്പുപ്രഭാഷണം, പാടകം, കഥാകഥനം, പദ്യം ചൊല്ലല്‍ (സംസ്‌കൃതം), സ്റ്റേജ് 9- വിഷ്ണു ബ്രദേഴ്സ് ക്ലബ് കായക്കുളം: മോണോ ആക്ട്, മൂകാഭിനയം, മിമിക്രി,
സ്റ്റേജ് 10- പഞ്ചായത്ത് സ്റ്റേഡിയം പെരിയ: ബാന്റ് മേളം, ഗ്രൂപ്പ് സോംഗ്, വഞ്ചിപ്പാട്ട്, സംഘഗാനം, സ്റ്റേജ് 11- യാദവ മന്ദിരം ഹാള്‍ മൊയോലം: ശാസ്ത്രീയ സംഗീതം, സ്റ്റേജ് 12- കമ്യൂണിറ്റി ഹാള്‍ പെരിയ: പദ്യം ചൊല്ലല്‍ തമിഴ്, പ്രസംഗം തമിഴ്, കഥകളി സംഗീതം, സ്റ്റേജ് 13- അംബേദ്കര്‍ സ്‌കൂള്‍ ഹാള്‍ പെരിയ: 9.30 പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്, പ്രസംഗം ഇംഗ്ലീഷ്.

Post a Comment
0 Comments