കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലയിലെ വൈറ്റ് ഗാര്‍ഡ് ബറ്റാലിയന്‍ അംഗങ്ങളെ ആദരിക്കുന്നതിനായി യൂത്ത് ഓണര്‍ പരിപാടി കാഞ്ഞങ്ങാട് ലേക്ക് മിത്രയില്‍ സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുഈനലി തങ്ങള്‍ വൈറ്റ് ഗാര്‍ഡ് ബറ്റാലിയന്‍ അംഗങ്ങള്‍ക്ക് ഉപഹാരം നല്‍കി.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ ബദ്‌റുദ്ദീന്‍, ടി.ഡി കബീര്‍, മജീദ് ചിത്താരി, ടി.കെ ഹസീബ്, ശംസുദ്ധീന്‍ കിന്നിംഗാര്‍, ജീലാനി കല്ലങ്കൈ, വി.പി.പി ഷുഹൈബ്, റൗഫ് ബാവിക്കര, ആസിഫ് ബല്ല, നദീര്‍ കൊത്തിക്കാല്‍, ഖാദര്‍ ആലൂര്‍, ഹക്കീം മാര, കലന്തര്‍ ഷാഫി, നാസര്‍ ഇടിയ, അനസ് കണ്ടത്തില്‍, റമീസ് ആറങ്ങാടി, സിറാജ് മഠത്തില്‍, ആസിഫ് ബദര്‍ നഗര്‍, ഖലീല്‍ ശൈഖ്, സവാദ് അംഗഡിമുഗര്‍, തസ്ലീം ദേലംപാടി, ആസിഫലി കന്തല്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ശംസീര്‍ മൂലടുക്കം, ഹാരിസ് ബദ്രിയ നഗര്‍, മജീദ് പച്ചമ്പള, ബി.കെ ഷാ, അഷ്‌ക്കര്‍ അതിഞ്ഞാല്‍, ഷാനിഫ് നെല്ലിക്കട്ട, സയ്യിദ് സൈഫുദ്ധീന്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍ സംബന്ധിച്ചു.

Post a Comment
0 Comments