സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,600 രൂപയായും ഒരു പവന്റെ വില 92,800 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 9,465 രൂപയും പവന് 75,960 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം, കേരളത്തിൽ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165 രൂപയും 10 ഗ്രാമിന് 1,650 രൂപയുമാണ് ഇന്നത്തെ വിപണിവില. അമേരിക്കൻ സാമ്പത്തിക വിപണിയിലെ മാറ്റങ്ങളും ആഗോള ഓഹരി വിപണിയിലെ തിരിച്ചുവരവും ട്രഷറി ബോണ്ട് യീൽഡിലുണ്ടായ കുറവുമാണ് സ്വർണവിപണിക്ക് പുതിയ ഉണർവ് നൽകിയിരിക്കുന്നത്.

Post a Comment
0 Comments