Type Here to Get Search Results !

Bottom Ad

പ്രവാസി ദേശീയ മീറ്റും കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി രൂപീകരണവും 23ന് മംഗളൂരുവില്‍


മംഗളൂരു: പ്രവാസി ദേശീയ മീറ്റും കര്‍ണാടക സ്റ്റേറ്റ് കമ്മിറ്റി രൂപീകരണവും 23ന് രണ്ടു മണിക്ക് മംഗളൂരു ബന്തറിലെ സീനത് ഭക്ഷി ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. ദേശീയ മീറ്റില്‍ ദേശീയ നേതാ ക്കള്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. മംഗളൂരു ബോംബെ ഹോട്ടലില്‍ നടന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ദക്ഷിണ കന്നഡ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി എംഎസ് അലവി യോഗം ഉദ്ഘാടനം ചെയ്തു. മുജീബ് തളങ്കര ആമുഖ പ്രഭാഷണം നടത്തി. പ്രവാസി ലീഗ് കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, വൈസ് പ്രസിഡന്റ് കെസി അഹമ്മദ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എപി ഉമ്മര്‍, ടിപി കുഞ്ഞ ബ്ദുള്ള ഹാജി, റിയാസ് ആര്‍ക്കള മംഗളൂരു, ബഹ്റൈന്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഷാഫി, ഇസ്മായില്‍ മംഗളൂരു, കെ.സി അബ്ദുല്‍ ഖാദര്‍, എച്ച്‌കെ കുഞ്ഞി സംസാരിച്ചു. സമ്മേളന വിജയത്തിന് വേണ്ടി അബ്ദുല്‍ റഹ്മാന്‍ (ചെയര്‍), റിയാസ് ആര്‍ക്കള (ജന. കണ്‍), ഇസ്മായില്‍ മംഗളൂരു (ട്രഷ), മുജീബ് തളങ്കര (കോര്‍ഡിനേറ്റര്‍).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad