Type Here to Get Search Results !

Bottom Ad

അമ്പലത്തറ വെള്ളമുണ്ടയില്‍ അടച്ചിട്ട വീടിന് തീവച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍


അമ്പലത്തറ: ബേളൂര്‍ വെള്ളമുണ്ടയില്‍ അടച്ചിട്ട വീടിന് തീവെച്ച് വന്‍നാശനഷ്ടം വരുത്തിയ കേസില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളമുണ്ട സ്വദേശികളായ വി. സുനില്‍ (48), കെ. സുഭാഷ് (37) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എം സവ്യസാചി, എസ്.ഐ എംവി പ്രകാശന്‍, എസ്.സി.പി.ഒ ശശികുമാര്‍, എസ്.സി.പി.ഒ ഷിനോയ്, ഡ്രൈവര്‍ എ.എസ്.ഐ ബിജു കീനേരി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

വീട്ടുടമയായ വെള്ളമുണ്ടയിലെ അനിത ശശിയും കുടുംബവും തൃശൂരിലേക്ക് പോയതിനെ തുടര്‍ന്ന് വീടു പൂട്ടിയിട്ടിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ 28ന് രാവിലെ 10 മണിക്കും ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് 2.25-നും ഇടയിലലാണ് പ്രതികള്‍ മുന്‍വൈരാഗ്യം വെച്ച് വീട്ടില്‍ അതിക്രമിച്ച് കയറി തീവെയ്പ്പ് നടത്തിയത്. തീവെയ്പ്പില്‍ വീടിന്റെ മുന്‍വശത്തെ വാതിലും ജനല്‍ച്ചില്ലുകളും പൂര്‍ണമായി തകര്‍ന്നു. കൂടാതെ അകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവ കത്തിനശിക്കുകയും ചെയ്തു. അക്രമത്തില്‍ ഏകദേശം 80,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad